Kochi : 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ (Mumbai Terrorist Attack) കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Sandeep Unnikrishnan) ജീവിത കഥ പറയുന്ന മേജറിലെ ആദ്യ ഗാനം പുറത്തുവന്നു. അതി മനോഹരമായ മെലഡി ഗാനത്തില്‍ (Melody Song) സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയകാലമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
Thank you to the amazing @dulQuer for launching #PonMalare
Song out now!
- https://t.co/iVZHbuNOLu#MajorFirstSingle@AdiviSesh #Sobhita @saieemmanjrekar @SashiTikka #SriCharanPakala #Ayraan #SamMathew @sonypicsindia @urstrulyMahesh @GMBents @AplusSMovies @zeemusicsouth pic.twitter.com/0devsquFUk
— Adivi Sesh (@AdiviSesh) January 7, 2022
ശ്രീചരണ്‍ പക്കാലയുടെ സംഗീതത്തില്‍ സാം മാത്യു എഡി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് യുവഗായകനായ അയ്‌റാന്‍ ആണ്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദിയിക്കും തെലുങ്കിനും പുറമെ മലയാളത്തിലും മേജര്‍ റിലീസ് ചെയ്യുന്നുണ്ട്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: Major Teaser : സന്ദീപ് ഉണ്ണികൃഷ്ണൻറെ ധീരതയുടെ കഥ പറഞ്ഞ് മേജറിൻറെ ടീസറെത്തി
നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.
ALSO READ: Ajith Valimai Postponed | കോവിഡ് വ്യാപനം; അജിത്ത് ചിത്രം വലിമൈയുടെ റിലീസ് നീട്ടി
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. 'ഗൂഡാചാരി' ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2022 ലോകവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് ഭീഷണി രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...