തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ 30 കാരിയായ ജേർണലിസ്റ്റിന്‍റെ കഥ പറയുന്ന ചിത്രം ശ്രദ്ധേയമാകുന്നു. മാധ്യമ പ്രവർത്തക മിതുലിന്‍റെ മുത്തശ്ശിയുടെ മരണത്തോടെ ആരംഭിക്കുന്ന ചിത്രം പറയുന്നത് ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ അവിവാഹിതയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും അവളുടെ ജീവിതത്തിന്‍റെയും കഥയാണ്. സാമ്പത്തികമായി സ്വതന്ത്രയായ ഒരു പെണ്ണിന്‍റെ കണ്ടെത്തലുകൾക്കും യാഥാർത്ഥ്യങ്ങൾക്കും അതിജീവനത്തിനുമൊക്കെ തീവ്രതയുണ്ടാകും. എത്ര ആഴത്തിൽ തപ്പിയാലും ആ കനലുകൾ തല്ലിക്കെടുത്താനാകില്ല. ബംഗാളി ചിത്രം ഡീപ്പ് 6 പറയുന്നത് ഇത്തരം അതിജീവനത്തിന്‍റെ കഥയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധുജ മുഖർജിയുടെ ആദ്യ ഫീച്ചർ സിനിമയാണിത്. ഷിർജിത്ത് സിർകാർ, റൂണി ലാഹിരി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഈ കാലഘട്ടത്തിൽ രാജ്യത്തെ അവിവാഹിതയായ സത്രീകൾ നേരിടുന്ന പ്രതിസന്ധികൾ തന്നെയാണ് ചിത്രത്തിന്‍റെ പ്രമേയം. മിതുൽ എന്ന കഥാപാത്രം ചിത്രത്തിൽ ലൈഫ് സ്റ്റൈൽ വിഭാ​ഗത്തിലാണ് ജോലി ചെയ്യുന്നത്. മുത്തശിയുടെ മരണത്തോടെ അവൾ കൂടുതൽ ദു:ഖിതയാകുന്നുവെന്ന് മാത്രമല്ല അവൾക്ക് ഒറ്റയ്ക്ക് ജീവിക്കേണ്ടി വരികയും ചെയ്യുന്നു. എന്നാൽ പിന്നീട് അവൾ സന്തോഷവതിയായി മാറുന്നു. അവളുടെ ജീവിതത്തിലേക്ക് കടന്ന് വന്ന പ്രണയത്തെ ചതിയാണെന്ന് മനസിലാക്കി ഒഴിവാക്കാനും അവൾക്ക് കഴിഞ്ഞു. തന്‍റെ ഇഷ്ടങ്ങൾ കണ്ടെത്തി ജീവിക്കാൻ അവൾക്ക് ഒരു പ്രത്യേക ചാതുര്യം തന്നെയുണ്ട്.


മിതുലിന്‍റെ ജീവിതത്തിൽ ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ മാത്രമാണ് ചിത്രം മുഴുവനുമെങ്കിലും ഈ പെൺകുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ആനന്ദത്തിന്‍റെ കണികകളുമെല്ലാം ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുന്നു. പ്രേക്ഷകന്‍റെ മനസിലേക്ക് ആഴത്തിൽ ചിത്രത്തെ സ്വാധീനിപ്പിക്കുന്ന കാര്യത്തിൽ മധുജ മുഖർജി വിജയിച്ചു എന്ന് തന്നെ നിസംശയം പറയാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.