തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. മുൻ മന്ത്രിയും നിയമസഭ സ്പീക്കറുമായിരുന്ന എം.വിജയകുമാർ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യപാസും ഡെലിഗേറ്റ് കിറ്റും നടന്‍ സൈജു കുറുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാന വേദിയായ ടാഗോർ തിയ്യേറ്ററിൽ 12 കൗണ്ടറുകൾ ഡെലിഗേറ്റുകൾക്ക് പാസ് വിതരണം ചെയ്യുന്നതിനായി ഒരുക്കിയിട്ടുണ്ട്. മാർച്ച് 18ന് തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേള 25 വരെ നീണ്ടു നിൽക്കും.


ALSO READ : IFFK 2022: രാജ്യാന്തര ചലച്ചിത്രമേളയിൽ വനിതകളുടെ 38 ചിത്രങ്ങൾ മാറ്റുരയ്ക്കും; ലിസ ചലാന്റെ 'ലാംഗ്വേജ് ഓഫ് മൗണ്ടൻ' മുഖ്യ ആകർഷണം


തലസ്ഥാനത്തെ ഉത്സവ ലഹരിയിലാക്കുന്ന സിനിമാ വസന്തത്തിന് മാർച്ച് 18ന് കൊടിയേറും. ഇനി എട്ടു നാൾ സിനിമ പ്രവർത്തകരെയും സിനിമ പ്രേമികളെയും കൊണ്ട് തിരുവനന്തപുരം നഗരത്തിലെ തീയ്യേറ്ററുകൾ നിറയും. 


പ്രധാനവേദിയായ ടാഗോർ തീയേറ്റർ ഉൾപ്പെടെയുള്ള രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന എല്ലാ തിയേറ്ററുകളുടെയും ഒരുക്കങ്ങൾ പൂർത്തിയായതായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളയായി ഐ.എഫ്.എഫ്.കെയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.


ALSO READ : നെഞ്ചിടിപ്പിന് വേഗത കൂട്ടും: തായ് ചിത്രം ദി 'മീഡിയം' ചലച്ചിത്രമേളയിൽ; മാർച്ച് 21 ന് പ്രദർശനത്തിനെത്തും


കോവിഡ് കുറഞ്ഞു തുടങ്ങിയതോടെ പതിനായിരത്തിലധികം പ്രതിനിധികളാണ്  ഇത്തവണ സിനിമാസ്വാദനത്തിനായി തലസ്ഥാനത്തേക്കെത്തുന്നത്. പുതുതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ വിദ്യാർത്ഥികൾക്ക് കൂടുതൽ പാസുകൾ അനുവദിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.


ആഭ്യന്തര യുദ്ധങ്ങൾ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ  അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മേളയിൽ എത്തുന്നുണ്ട്. കോവിഡ് ഉൾപ്പടെ പലതരം ഭീതികൾക്കിടയിലും ചലച്ചിത്ര മേഖലയെ സമ്പന്നമാക്കി നിർത്തിയ ഒരു കൂട്ടം സംവിധായകരുടെ ചിത്രങ്ങളാണ് ഈ മേളയിലെ പ്രധാന ആകർഷണം.


ALSO READ : IFFK 2022 : അന്താരാഷ്ട്ര ചലചിത്ര മേളയിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത് 26 മലയാള ചിത്രങ്ങൾ


ലോക പ്രശസ്തരായ വനിതാ സംവിധായകരുടെ മികച്ച ചിത്രങ്ങളും നെടുമുടി വേണു, കെ പി എസ് സി ലളിത തുടങ്ങിയ മലയാളത്തിന്റെ അനശ്വര പ്രതിഭകകളോടുള്ള ആദരമായി വിവിധ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട് -  ചലച്ചിത്ര അക്കാദമി ചെയർമാൻ വ്യക്തമാക്കി.


മറ്റന്നാൾ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഇക്കുറിയും പ്രധാനവേദി വഴുതക്കാട് ടാഗോർ തിയേറ്റർ തന്നെയാകും. 18 മുതൽ 25 വരെ നടക്കുന്ന 26-ാമത് ചലച്ചിത്രമേളയിൽ 15 തിയേറ്ററുകളിലായി ഏഴു വിഭാഗങ്ങളിൽ 173 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയ്യേറ്ററുകളിലെ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി ഇക്കുറി നടക്കുന്ന മേളയ്ക്കുണ്ട്.


ALSO READ : IFFK 2022: വാർധക്യത്തിൻ്റെ ആകുലതകൾ തുറന്നുകാട്ടുന്ന ഒൻപത് ചിത്രങ്ങൾ; ചലച്ചിത്രമേളയ്ക്കൊരുങ്ങി തലസ്ഥാന ന​ഗരി


അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് ,നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.