തിരുവന്തപുരം: അറിയാത്ത ഭാഷകളിലെ സിനിമകൾ. കാലദേശഭേദങ്ങളെ കാഴ്ചകൊണ്ട് മറികടക്കാനുളള കാണികളുടെ ഓട്ടപ്പാച്ചിൽ. സിനിമ കാണാൻ മത്സരിക്കുന്നവരുടെ കൂട്ടം. സീറ്റ് കിട്ടിയില്ലെങ്കിൽ കണക്കില്ലാത്ത പരിഭവം. പറയാൻ മടിയില്ലാത്ത പ്രണയം. ഓരോ ഐഎഫ്എഫ്കെയും സിനിമയെ കൂടുതൽ ഗൗരവമുള്ളതാക്കുകയാണ്. കൂടുതൽ പരിഷ്കൃതമായ ഒരു സമൂഹത്തിൻ്റെ സൃഷ്ടിയിൽ കൊല്ലത്തിലൊരിക്കൽ വരുന്ന ഈ കൂട്ടംചേരൽ മായാത്ത അടയാളമിടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎഫ്എഫ്കെ കാലം ഓർമ്മപ്പെടുത്തൽ കൂടിയാണ്. സിനിമയുടെ ലഹരിയിലൂടെ ഏഴു ദിനരാത്രങ്ങൾ. അതിനുവേണ്ടി ഒത്തുചേരുന്നവർക്കിടയിൽ രൂപപ്പെടുന്ന കാഴ്ചയുടെ  ശീലങ്ങൾക്കും പുതുക്കം. പുതിയ കാലത്തിൻ്റെ സിനിമാപ്രവണതകളെ ഗൗരവത്തോടെ കാണാനും അതിനൊത്ത് സ്വയം പരിഷ്കരിക്കാനുമുളള ഇടമാണത്. ഇന്നത്തെ കാഴ്ചക്കാർ നാളത്തെ സിനിമാപ്രവർത്തകരാകുന്ന രൂപാന്തരമാണ് ചലച്ചിത്രമേളകളുടെ ഏറ്റവും വലിയ പ്രത്യേകത. തങ്ങൾ കണ്ടതിനേക്കാൾ മികച്ച സിനിമകൾ ഉണ്ടാക്കുകയാണവർ.


ALSO READ: IFFK 2022 Nanpakal Nerathu Mayakkam: നൻപകൽ നേരത്ത് മയക്കം ഇന്ന് ഐഎഫ്എഫ്കെയിൽ; ചിത്രം പ്രദർശിപ്പിക്കുന്നത് ടാ​ഗോർ തിയേറ്ററിൽ


ഓരോ മേളയും പുതിയ സംവിധായകരെയും എഴുത്തുകാരെയും അഭിനേതാക്കളെയും സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവ് മേള സംഘടിപ്പിക്കുന്ന ചലച്ചിത്ര അക്കാദമിക്ക് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നതെന്ന് അക്കാദമി ചെയർമാൻ രഞ്ജിത് ചൂണ്ടിക്കാട്ടുന്നു. അതുതന്നെയാണ് അക്കാദമിയുടെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത്തവണ 3500 ൽ അധികം വിദ്യാർത്ഥികളാണ് ചലച്ചിത്രമേളയ്ക്ക് എത്തിയിരിക്കുന്നത്.     



തമ്പ് പോലെയുളള ക്ലാസിക്കുകൾ വീണ്ടും വലിയ സ്ക്രീനില്‍  കാണാനുള്ള  അവസരം കൂടിയാണ് ഐഎഫ്എഫ്കെ നൽകുന്നത്. പഴയകാല ക്ലാസിക്കുകൾ കണ്ടിട്ടില്ലാത്തവർക്ക് ഈ അവസരം അമൂല്യമാണ്. ഗൗരവമുള്ള സിനിമാക്കാഴ്ചകളിൽ  പോയ കാലവും ചരിത്രവും പരതാനുള്ള കാലമാണിത്. പഴയതിൻ്റെ അടിത്തറയിൽ പുതിയത് കെട്ടിപ്പൊക്കാനും. ഇതൊന്നുമല്ലാതെ ഒരു സിനിമയും കാണാതെ പഴയ സൗഹൃദങ്ങളുമായി വീണ്ടും ചേരാൻ മാത്രമെത്തുന്നവർക്കും ഇത് സ്വന്തം ഇടമാകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.