സിദ്ധാർഥ ശിവയുടെ സംവിധാനത്തിൽ സജിത മഠത്തിലും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ആണ് /Yes' പ്രതീക്ഷകൾ പാടെ തെറ്റിച്ചു. സിനിമയുടെ തിരക്കഥയിലും ഡയലോഗുകളിൽ എല്ലാം അതീവമായ നാടകീയതയും സീരിയസ് രംഗങ്ങൾ പോലും കണ്ടാൽ ചിരി വരുന്ന തരത്തിൽ സിനിമ മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ സംഭാഷണങ്ങൾ തന്നെയാണ് സിനിമയെ കൂടുതൽ കൊല്ലുന്നതായി അനുഭവപ്പെട്ടത്. അനാവശ്യമായ സംഭാഷണങ്ങളും സന്ദർഭങ്ങൾക്ക് യോജിക്കാത്ത ഡയലോഗ് ഡെലിവറി പ്രേക്ഷകരെ ചിരിപ്പിച്ചു. Q&A സെഷനിൽ സംവിധായകൻ സിദ്ധാർഥ ശിവയും ഒരു സ്ഥലത്ത് പോലും സിനിമയിൽ തമാശ ഉദ്ദേശിച്ചിട്ടില്ല എന്ന് പറഞ്ഞതോടെ എമോഷൻസ് പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് അമ്പേ പരാജയപ്പെട്ടു എന്ന് വ്യക്തം.


ALSO READ: IFFK 2022 Nanpakal Nerathu Mayakkam: നൻപകൽ നേരത്ത് മയക്കം ഇന്ന് ഐഎഫ്എഫ്കെയിൽ; ചിത്രം പ്രദർശിപ്പിക്കുന്നത് ടാ​ഗോർ തിയേറ്ററിൽ


തമ്മിൽ എല്ലാത്തിനും ഭേദം നമിതയുടെ പ്രകടനം തന്നെയായിരുന്നു. നല്ലൊരു കഥാപാത്രമാണ് ചിത്രത്തിൽ നമിതയ്ക്ക്. അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നമിതയ്ക്ക് കഴിഞ്ഞു. സട്ടിൽ ഭാവ വ്യത്യാസങ്ങളും കരയുന്ന രംഗങ്ങളും എല്ലാം കണക്ട് ചെയ്യാൻ കഴിഞ്ഞു. എന്നാൽ ചില ഇടങ്ങളിൽ നമിതയ്ക്ക് സംഭാഷണങ്ങൾ വില്ലനായി മാറുന്നുണ്ട് എന്നത് മനസ്സിലാക്കണം.


ഇടയ്ക്ക് ഇടയ്ക്ക് വന്ന് ചിരി പടർത്താൻ ശ്രമിച്ച സുദീഷിന് തെറ്റിയില്ല. സുധീഷിന്റെ രംഗങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. നിരാശപ്പെടുത്തിയത് എഴുത്തിലും അഭിനയത്തിലുമായി സജിത മടത്തിലിന്റെ പ്രകടനം തന്നെയാണ്. സിനിമയുടെ ആദ്യ സീൻ മുതൽ തുടങ്ങുന്ന നാടകീയത സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമായി തമാശയായി പിന്നീട് പ്രേക്ഷകർ കൂട്ടത്തോടെ ഏറ്റെടുക്കുകയായിരുന്നു. മഞ്ജരിയുടെ നവാഗത സംഗീത സംവിധാനം മനോഹരമായി വന്നിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.