തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച പ്രദർശനത്തിനെത്തുന്നത് 71 ചിത്രങ്ങൾ. ഓപ്പിയം വാർ, ഹവാ മറിയം ആയിഷ ഉൾപ്പടെയുള്ള ലോക സിനിമകൾ മേളയിൽ പ്രദർശനത്തിനെത്തും. ഡ്രൈവ് മൈ കാർ, ബ്രൈറ്റൻ ഫോർത്ത്, പിൽഗ്രിംസ് എന്നിവ ഉൾപ്പടെ 20  ചിത്രങ്ങളുടെ അവസാന പ്രദർശനവും ചൊവ്വാഴ്ചയുണ്ടാകും. 25നാണ് എട്ടു നാൾ നീണ്ടു നിൽക്കുന്ന ചലച്ചിത്രമേള സമാപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുംബത്തിന്റെ കഥ പറയുന്ന ഓപ്പിയം വാറിന്റെയും സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ ഉൾപ്പടെ 71 ലോകകാഴ്ചകൾ ചൊവ്വാഴ്ച മേളയെ സജീവമാക്കും. കൂടാതെ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ, ജുഹോ കുവോസ്മാനെൻ്റെ കമ്പാർട്ട്മെന്റ് നമ്പർ സിക്സിന്റെയും ആദ്യ പ്രദർശനവും നാളെ നടക്കും.


ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയി, ലിംഗുയി, ലാംമ്പ്, മുഖഗലി, അമീറ, ദി ഇൻവിസിബിൽ ലൈഫ് ഓഫ് യുറിഡിസ് ഗുസ്മാവോ, റൊമേനിയൻ ചിത്രം ഇന്ററിഗിൽഡ്‌,ലൈല ബൗസിദിന്റെ എ ടൈൽ ഓഫ് ലൗ ആൻറ് ഡിസൈർ, ഹൗസ് അറസ്റ്റ്, ഫ്രഞ്ച് ചിത്രം വുമൺ ഡു ക്രൈ,സ്പാനിഷ് ചിത്രം പാരലൽ മദേഴ്സ് തുടങ്ങി ലോക സിനിമ വിഭാഗത്തിൽ 39 ചിത്രങ്ങളും നാളെ അഭ്രപാളിയിൽ എത്തും. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സിൽവിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ദി മിറക്കിൾ ചൈൽഡിന്റെ രണ്ടാമത്തെ പ്രദർശനവും മേളയിലെ ശ്രദ്ധേയ കാഴ്ചയാകും.


അർമേനിയൻ കവി സയത് നോവയുടെ ജീവിതം പ്രമേയമാക്കുന്ന സെർഗേയ് പരയനോവ് ചിത്രം ദി കളർ ഓഫ് പൊമേഗ്രനേറ്റ്സ്, അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ എന്ന വിഭാഗത്തിലെ നോർത്ത് 24 കാതം, വിട പറയും മുമ്പേ  എന്നീ ചിത്രങ്ങളും പ്രദർശനത്തിനെത്തും. കിലോമീറ്റർ സീറോ,മറൂൺഡ് ഇൻ ഇറാഖ്, ദി ഫേസ് യു ഡിസേർവ്,അറേബ്യൻ നൈറ്റ്സ് വോള്യം വൺ ദി റെസ്റ്റ്‌ലെസ്സ് വൺ തുടങ്ങി ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.


ജാപ്പനീസ് സംവിധായകന്റെ സിനിമാജീവിതവും, ഭാര്യയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാർ,ബ്രൈറ്റൻ ഫോർത്ത്,പിൽഗ്രിംസ് തുടങ്ങിയ ചിത്രങ്ങളും മത്സരവിഭാഗത്തിൽ എത്തുന്നുണ്ട്. മലയാള ചിത്രങ്ങളായ സണ്ണി, നിറയെ തത്തകളുള്ള മരം, ന്യൂഡൽഹി, കുമ്മാട്ടി എന്നിവയും നാളത്തെ മേളക്കാഴ്ചയാണ്.


 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.