കൗമാരവും കടന്ന് യൗവനമുക്തയായ യുവതിയെ പോലെ സിനിമ തളിർത്തും പൂത്തും നിൽക്കുന്ന ഒരിടമാണ് ഇവിടം. സിനിമകളിലെ നായികാ നായകൻമാരെ പോലെ പ്രാണനോളം പ്രണയിച്ച് നടക്കുന്നൊരിടം. ഇവളെ പ്രേമിക്കാൻ ആർക്കും ആയിത്തവും വിലക്കുമില്ല, പ്രായത്തിന്റെ അതിർ വരമ്പുകളുമില്ല. വർഷത്തിലൊരിക്കൽ ഒരാഴ്ച മാത്രം കണ്ടുമുട്ടാൻ വിധിക്കപ്പെട്ട കാമുകിയാണ് 'ഐഎഫ്എഫ്കെ'. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രണയിക്കുന്നവർക്ക് നല്ല സിനിമകളിലൂടെ മറുപ്രണയം നല്‍കിയാണ് ഇവൾക്ക് ശീലം. പ്രണയാതുരമായ ഏട്ട് ദിനരാത്രങ്ങൾ, ഒരുനിമിഷം പോലും കണ്ണടയ്ക്കാതെ കാമുകിയോടുള്ള തീവ്രാനുരാഗം പങ്കുവയ്ക്കുന്ന കാമുകൻമാര്‍. പൂക്കളിലും മരചില്ലയിലും പ്രണയം പങ്കുവയ്ക്കുന്ന നിമിഷങ്ങൾ. ഇത്തവണ വസന്തകാലത്തിന് മുമ്പേ എന്നിൽ വസന്തം പൂത്തുലഞ്ഞിരിക്കുന്നു.



ബാല്യകാലം മുതലെ കൂടെ കൂടിയ കഥകളാവാം എന്നിലെ ഈ പ്രണയത്തിന് ജീവൻ നൽകിയത്. ഈ യൗവ്വന തീഷ്ണതിയിൽ നിൽക്കുമ്പോള്‍  അവൾക്ക് ചുറ്റം കാമുകൻമാരാണ്. പ്രായം പ്രണയത്തിന് ഒരു തടസമല്ലെന്ന് തെളിയിക്കുന്നതാണ് പലർക്കും അവളോടുള്ള പ്രണയം.


ALSO READ : ഐ.എഫ്.എഫ്.കെ: വ്യാഴാഴ്ച 67 സിനിമകൾ അഭ്രപാളിയിലെത്തും; ലോക സിനിമ വിഭാഗത്തിൽ 42 ചിത്രങ്ങൾ!


ഫോട്ടോ എടുക്കുന്നതിന്റെയും ഐസ്ക്രീം കഴിക്കുന്നതിന്റെയും തിരക്കിലാണ് ചിലർ. കൂട്ടുകാരിയോട് വേണമോ എന്നവർ ചോദിക്കുന്നു പോലുമില്ല... ഇന്നലെ രാത്രി തീർത്തും മനോഹരായിരുന്നു. ഒരിക്കലും അത് അവസാനിച്ചിരുനില്ലെങ്കിലെന്നു ഞാൻ ആശിച്ചു പോകുന്നു. 


പാട്ടിന്റെ താളത്തിനൊത്ത് കൂട്ടുകാരികൾക്കൊപ്പം അടിതിമിർത്ത  നിമിഷങ്ങൾ. കഥകൾ  തീർക്കാൻ രാവിലെ നടുമുറ്റത്ത് എത്തിയവർ കലഹം കൂട്ടുകയാണ്. ഞാന്‍ പറഞ്ഞു കൊടുത്ത സിനിമ കഥകൾ ചിലർ ഒരു ചായ മോന്തി കൂട്ടുകാർക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്. മറ്റുള്ളവർ സൗഹൃദങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ്. ആ...  ചുറ്റും കണ്ണോടിക്കുമ്പോൾ എന്‍റെ കഥകൾ കേള്‍ക്കാൻ  ഇന്നും നല്ല തിരക്കാണ്. കഴിഞ്ഞ തവണകളിൽ എത്തിയ പലരേയും ഇത്തവണ കണ്ടില്ല. 


ഏട്ടാം ദിവസത്തോട് അടുക്കുമ്പോൾ ഞാൻ ഗന്ധർവനിലെ പോലെയുള്ള സങ്കടമാണ്. വേർപിരിയാൻ അകാത്ത നിമിഷങ്ങൾ. പരസ്പരം യാത്ര പറയാൻ പോലും... ഞങ്ങൾക്ക് വയ്യാ... എങ്കിലും പിരിയാതെ വയ്യല്ലോ... പിന്നെ ഒരു വർഷം കാത്തിരിപ്പാണ്. സിനിമപ്രണയം വീര്യമുള്ള ലഹരിയായി മാറാനുള്ള കാത്തിരിപ്പാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.