ഐ.എഫ്.എഫ്.കെ: വ്യാഴാഴ്ച 67 സിനിമകൾ അഭ്രപാളിയിലെത്തും; ലോക സിനിമ വിഭാഗത്തിൽ 42 ചിത്രങ്ങൾ!

മേളയിൽ അവസാന പ്രദർശനത്തിനാണ് 15 സ്ക്രീനുകൾ വേദിയാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 06:22 PM IST
  • എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് സ്ക്രീനുകൾ വേദിയാകുന്നത്
  • അഫ്‌ഗാൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന ഓപ്പിയം വാർ
  • ജപ്പാനിലെ കര്‍ഷകരുടെ കഥ പറയുന്ന യുഗെറ്റ്‌സു എന്നിവയും പ്രദർശിപ്പിക്കും
ഐ.എഫ്.എഫ്.കെ: വ്യാഴാഴ്ച 67 സിനിമകൾ അഭ്രപാളിയിലെത്തും; ലോക സിനിമ വിഭാഗത്തിൽ 42 ചിത്രങ്ങൾ!

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ 67 സിനിമകൾ വ്യാഴാഴ്ച അഭ്രപാളിയിലെത്തും. ലോകസിനിമയിലെ 42 ചിത്രങ്ങൾ ഉൾപ്പടെയാണ് പ്രദർശനത്തിനെത്തുന്നത്. എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് സ്ക്രീനുകൾ വേദിയാകുന്നത്

മേളയിൽ അവസാന പ്രദർശനത്തിനാണ് 15 സ്ക്രീനുകൾ വേദിയാകുന്നത്. യുദ്ധം സമാധാനം കെടുത്തിയ അഫ്‌ഗാൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന ഓപ്പിയം വാർ, ഇറ്റാലിയൻ ചിത്രമായ ദി മിറക്കിൾ ചൈൽഡ്, വെറ്റ് സാൻഡ്, കമ്പാർട്ട് മെന്റ് നമ്പര്‍ 6, ത്രീ സ്‌ട്രേഞ്ചഴ്‌സ്, മെമ്മോറിയ,സാങ്‌റ്റോറം തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് . നിഷിദ്ധോ,നിറയെ തത്തകളുള്ള മരം,പ്രാപ്പെട ,ആർക്കറിയാം,എന്നിവർ,കള്ളനോട്ടം എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

ജപ്പാനിലെ കര്‍ഷകരുടെ കഥ പറയുന്ന യുഗെറ്റ്‌സു, ഡച്ച് കപ്പല്‍ നാവികനായ നായകന്റെ ജീവിതത്തിലേക്ക് പന്തയത്തിലൂടെ കടന്നുവരുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ദി സ്റ്റോറി ഓഫ് മൈ വൈഫ്, അഞ്ചു വയസുള്ള മകളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ടുപോകുന്ന മാതാവിന്റെ ജീവിതം പ്രമേയമാക്കിയ ചൈനീസ് ചിത്രം എ ചാറ്റ് എന്നിവയും വ്യാഴാഴ്ച പ്രദർശനത്തിനെത്തും. 18 ന് തുടങ്ങിയ മേളയ്ക്ക് 25 ന് തിരശ്ശീല വീഴും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News