ഈ ലോകം ആരുടേതാണ് ? മരിച്ചുപോയവരുടെയോ, അതോ ജീവിച്ചിരിക്കുന്നവരുടെയോ ?  ജീവിച്ചിരിക്കുന്നവരെക്കാൾ എണ്ണത്തിൽ കൂടുതലല്ലേ മരിച്ചവർ? ഒരുപക്ഷെ ഈ ലോകം അവരുടേതാണെങ്കിലോ?  മരിച്ചുപോയവരുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ വീക്ഷിക്കുന്ന  പ്രണയ കഥ അവതരിപ്പിച്ച ഗ്രീക്ക് ചിത്രമാണ് സൈലൻസ് 6 - 9. അഭിനേതാവായ ക്രിസ്റ്റോസ് പാസാലിസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സൈലൻസ് 6 - 9. ക്രിസ്റ്റോസ് പാസാലിസ് തന്നെ പ്രധാന കഥാപാത്രത്തെയും  അവതരിപ്പിച്ചിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രീസിലെ  ദുരൂഹമായ ഒരു നഗരത്തിലാണ് ചിത്രത്തിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. ആ നഗരത്തിലെ നിയമങ്ങളും രീതികളുമെല്ലാം സാധാരണയിൽ നിന്ന് തീർത്തും വ്യത്യസ്തം. വ്യക്തികൾക്കിടയിലെ പെരുമാറ്റവും വളരെ ദുരൂഹത നിറഞ്ഞതാണ്. കാരണം, ആ നഗരത്തിലെ പല മനുഷ്യരും അവിടെ നിന്നും  അപ്രത്യക്ഷരായിട്ടുണ്ട്. അവരാരും തിരികെ വന്നിട്ടില്ല. അതേസമയം അപ്രത്യക്ഷരായ വ്യക്തികളുടെ ശബ്ദങ്ങൾ സംപ്രേഷണം ചെയ്യാൻ ട്രാൻസ്മിറ്ററുകൾ ആ നഗരത്തിൽ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നു.  ട്രാൻസ്മിറ്ററുകളിലൂടെ വരുന്ന ശബ്ദങ്ങൾ നഗരത്തിൻ്റെ അധികൃതർ കാസറ്റുകളിലാക്കി സൂക്ഷിക്കുന്നു. ഇതുവഴിയാണ് അപ്രത്യക്ഷരായ തങ്ങളുടെ ഉറ്റവരുമായി ഇവിടെയുള്ളവർ ബന്ധപ്പെടുന്നത്. എപ്പോഴെങ്കിലുമുള്ള ഈ ശബ്ദസന്ദേശങ്ങളല്ലാതെ ശബ്ദത്തിന്‍റെ ഉടമകളെ കാണാൻ യാതൊരു വഴിയുമില്ല. 


ALSO READ: Ariyippu Movie Review : രശ്മിക്ക് തല കുനിച്ച് നിൽക്കാൻ സൗകര്യമില്ല; ഇത് ഓരോരുത്തർക്കുമുളള അറിയിപ്പ്; റിവ്യൂ


ഈ പശ്ചാത്തലത്തിലാണ്  ഈ വിചിത്ര നഗരത്തിൽ എവിടെ നിന്നോ  എത്തിച്ചേരുന്ന അന്നയും ഏരിസും തമ്മിൽ കണ്ടുമുട്ടുന്നത്. ഇരുവരും ഈ നഗരത്തിലെത്തിയതിന് വ്യത്യസ്ത ലക്ഷ്യങ്ങളുണ്ട്. നഗരത്തിലുള്ളവരുടെ വിചിത്ര സ്വഭാവങ്ങളെയും നിയമങ്ങളെയും ഏരീസ് വളരെയധികം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഇരുവരും കൂടുതൽ അടുക്കുന്നതോടെ ഇരുവർക്കുമിടയിൽ പ്രണയം ജനിക്കുന്നു. കാല്പനികതയിൽ കെട്ടിപ്പൊക്കിയ വളരെ സങ്കീർണ്ണമായ ഒരു കഥയാണ് ഈ സിനിമയുടെ ആധാരം. ദുരൂഹമായി തുടങ്ങുന്ന ചിത്രം അവസാനിപ്പിച്ചിരിക്കുന്നതും അങ്ങനെ തന്നെ.


പ്രേക്ഷകന് തങ്ങളുടേതായ രീതിയിൽ സിനിമയെ വ്യാഖ്യാനിക്കാൻ അവസരം നൽകിക്കൊണ്ടാണ് സംവിധായകൻ സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. എടുത്തുപറയേണ്ട പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത് സംവിധായകനായ ക്രിസ്റ്റോസ് പാസാലിസ് തന്നെയാണ്. നായികയായ അന്നയുടെ വേഷം കൈകാര്യം ചെയ്ത ആഞ്ചെലിക്കി പപോളിയയും തന്‍റെ വേഷം മികച്ചതാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.