തിരുവനന്തപുരം: രാത്രികൾക്ക് എത്രമാത്രം സൗന്ദര്യമാണെന്ന് അറിയാമോ? അറിയാം ,ആണിന് അത് അറിയാം. പക്ഷേ ആ സൗന്ദര്യം നുകരനായി അവൾ കാത്തിരിക്കണം, ഒന്നുകിൽ ഏതെങ്കിലും സംഘടനയുടെ പിൻബലത്തിൽ രാത്രി നടത്തം, അലെങ്കിൽ ആൺ കൂട്ടിനൊപ്പം മറ്റൊന്ന്, ഐഎഫ്എഫ്കെ വേദി തുറന്നു തരുന്ന എട്ട് രാത്രികളാണ് അവൾക്ക് രാത്രിയുടെ മധുരവും തണുപ്പും ആവോളം നുകരാനായി അനുവദിച്ചു കിട്ടിയ സമയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രികൾ എന്നാണ് സ്ത്രീകൾക്ക് സ്വന്തമാവുക? ഒരുപക്ഷേ സ്ത്രീപക്ഷ ചിന്തകളുടെ അത്രയും പഴക്കമുണ്ട് ഈ ചോദ്യത്തിന്. പുരുഷന്റേതാണീ ലോകവും, രാത്രികളും. രാത്രികൾ എത്ര മനോഹരങ്ങളാണ്. ഹോസ്റ്റൽ നിന്നും മതിൽ ചാടി നെറ്റ് ഷോയ്ക്ക് പോകുന്നതും സിനിമ കഴിഞ്ഞ് പുറത്തിറങ്ങി കിലോമിറ്ററുകളോളം സിനിമയിലെ തമാശകളെ ആവർത്തിച്ച് പറഞ്ഞ് ചിരിച്ചും തട്ടുക്കടയിൽ  നിന്നും പൊറോട്ടയും തട്ടി തിരിച്ച് ഹോസ്റ്റൽ മതിലോ വീട്ടിൻറെ മതിലോ ശബ്ദമില്ലാതെ ചാടി കടക്കുന്നത് എല്ലാം നൊസ്റ്റാൽജിയ ആണ്. ആർക്ക്? ആണിന്, അവന് മാത്രം.
 




നിയമത്തിനു മുന്നിൽ സ്ത്രീകൾ തുല്യരായിരിക്കാം, പക്ഷേ സമൂഹത്തിന് മുന്നിലല്ല എന്നതാണ് യാഥാർത്ഥ്യം. സുരക്ഷയുടെ പേരും പറഞ്ഞ് പെണിനെ തടവിലാക്കുന്ന ആൺ തന്ത്രത്തിന് രൂപ മാറ്റങ്ങൾ മാത്രം സംഭവിക്കുന്നുള്ളു, അത് കാലകാലങ്ങളായി തുടർന്നു കൊണ്ടേയിരിക്കുകയാണ്. 


ഈ മുഖങ്ങളിൽ കാണാൻ കഴിയുന്നത് എട്ട് ദിവസത്തേക്ക് അനുവദിച്ചു കിട്ടിയ സ്വതന്ത്ര്യത്തിന്റെ തിളക്കമാണ്. ആ ചിരികളിൽ കാണാം അത് അനുഭവിക്കുന്നതിന്റെ ഉന്മാദം. ഇതു പോലെ ആയെങ്കിൽ എല്ലാം രാത്രികളും എന്ന് ആ കണ്ണുകൾ ചോദിക്കുന്നു. മതിയാവോളം രാത്രിയുടെ മധുരം നുകരാൻ അടുത്ത ഐഎഫ്എഫ്കെ വരെ കാത്തിരിക്കണമല്ലോ എന്ന ചിന്തകളും. 


രാത്രികൾ സ്ത്രീകൾക്കു കൂടി അവകാശപ്പെട്ടതാവണമെങ്കിൽ ഫ്യൂഡൽ മൂല്യങ്ങൾക്കെതിരെയുള്ള വലിയ സമരങ്ങൾ വളർന്നുവരേണ്ടതുണ്ട്. സുരക്ഷവൽക്കരിക്കലല്ല സ്ത്രീസുരക്ഷ എന്നത് അധികാരികൾ മനസ്സിലാക്കണം. എളുപ്പവഴിയേ സഞ്ചരിച്ചല്ല ലോകം മുന്നോട്ടുപോയിട്ടുള്ളത്, ബാരിക്കേഡുകളും കർഫ്യൂകളും ലംഘിച്ചു തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.