ഇന്ന് അർധരാത്രി നിശാഗന്ധി പേടിച്ച് വിറയ്ക്കും.. `ദി മീഡിയം` വരുന്നു.. കാണേണ്ട അനുഭവിക്കേണ്ട ചിത്രം
തായ്‌ലൻഡ് ചിത്രം `ദി മീഡിയമാണ്` ഇത്തവണ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്
ഐഎഫ്എഫ്കെയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രദർശനമുണ്ടെങ്കിൽ അത് നിശാഗന്ധിയിൽ ഒരൊറ്റ ദിവസം മാത്രമാണ്. അർധരാത്രി 12 മണിക്ക് സിനിമാപ്രേമികളുടെ മുന്നിലേക്ക് എത്തുന്ന ആ ചിത്രമാണ് ഒരു പക്ഷെ പ്രേക്ഷകരെ ഭയപ്പെടുത്തുകയും പേടിയുടെ മുൾമുനയിൽ നിർത്തുകയും ചെയ്യാൻ പോവുന്നത്.
തായ്‌ലൻഡ് ചിത്രം "ദി മീഡിയമാണ്" ഇത്തവണ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ലോകത്തെങ്ങും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഒരു മോക്ക്യുമെന്ററി രീതിയിൽ കഥ പറയുന്ന ചിത്രം തായ്‌ലൻഡിലെ വടക്ക്- കിഴക്കൻ മേഖലയായ "ഇസാൻ" എന്ന സ്ഥലമാണ് ചിത്രത്തിൻറെ പശ്ചാത്തലം.
"ബാ യാൻ" എന്ന ദൈവത്തെ പൂജിക്കുന്ന സ്ഥലമാണ് ഇസാൻ. ബാക്കി പറഞ്ഞ് അറിയുന്നതിനെക്കാൾ കണ്ട് അറിയേണ്ടതാണ്. 'ഷട്ടർ' എന്ന ചിത്രത്തിന്റെ സംവിധായകനായ ബാൻജോങ് പിസന്താനകുനാണ് 'ദി മീഡിയം' എന്ന ചിത്രവും ഒരുക്കിയിരിക്കുന്നത്.
'ദി വൈലിങ്' എന്ന ചിത്രത്തിന്റെ സംവിധായകനായ ന ഹോങ്- ജിന്നാണ് ചിത്രത്തിൻറെ നിർമാതാവ്. 2021 ലെ ബുച്ചിയോൺ ഇന്റർനാഷണൽ ഫാൻറാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സവാനി ഉതൂമ്മ, നരില്യ ഗുൽമോങ്കോൾപെച്ച്, സിറാനി യാങ്കിട്ടികൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗംഭീര ആഘോഷപരിപാടികളിലൂടെ സിനിമാപ്രേമികളുടെ ആവേശം കൂട്ടുന്ന തരത്തിൽ ഐഎഫ്എഫ്കെ ഇന്ന് നാലാം ദിനത്തിലേക്ക് കടക്കുകയാണ്. മേളയുടെ പകുതി ദിനങ്ങൾ ഇന്ന് അവസാനിക്കുന്നു. സിനിമയും ഒത്തുകൂടലും പാട്ടും ഡാൻസും അങ്ങനെ ആവേശത്തിലും ആഘോഷത്തിലും അതിലുമുപരി ഒട്ടനവധി സിനിമ ചർച്ചകളിലേക്കും കടന്നിരിക്കുകയാണ് സിനിമാപ്രേമികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...