തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളക്ക് തിരിതെളിയാൻ ഇനി എട്ടുനാൾ. മാർച്ച് 18 മുതൽ 25 വരെ നടക്കുന്ന 26-ാമത് രാജ്യാന്തര ചലച്ചിത്രമേള പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഘടിപ്പിക്കുന്നത്.15 തിയേറ്ററുകളിലായി ഏഴു വിഭാഗങ്ങളിൽ 173 ചിത്രങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയ്യേറ്ററുകളിലെ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി ഇക്കുറി നടക്കുന്ന മേളയ്ക്കുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് മഹാമാരിയും റഷ്യൻ യുദ്ധവുമൊക്കെ പ്രതിസന്ധിയിലാഴ്ത്തിയ മനുഷ്യരുടെ അതിജീവനക്കാഴ്ചയൊരുക്കാൻ  രാജ്യാന്തര ചലച്ചിത്രമേള വരുന്നു. മേളയുടെ ഉദ്ഘാടനം 19 ന് വൈകിട്ട് ആറിന് തിരുവനന്തപുരത്ത് നടക്കും. എട്ട് ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയില്‍ 15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തും. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. 


കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായി തിയറ്ററുകളിലെ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറി നടക്കുന്ന മേളയ്ക്കുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് ,നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . 


ALSO READ : IFFK 2022 : അന്താരാഷ്ട്ര ചലചിത്ര മേളയിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത് 26 മലയാള ചിത്രങ്ങൾ


സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജാണ്    മേളയിലെ പ്രധാന ആകര്‍ഷണം. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും. അന്തരിച്ച മലയാള സിനിമയുടെ മഹാനടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചു കൊണ്ടുള്ള റെട്രോസ്പെക്റ്റീവും ചലച്ചിത്ര മേളയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


ടർക്കിഷ് സംവിധായകൻ എമ്ർ കയ്‌സ് സംവിധാനം ചെയ്ത അനറ്റോളിയൻ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് റ്റു നെറ്റ്, ക്ലാരാ സോള, ദിനാ അമീറിന്റെ യു റീസെമ്പിൾ മി, മലയാള ചിത്രമായ നിഷിദ്ധോ, ആവാസ വ്യൂഹം തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.തമിഴ് ചിത്രമായ കൂഴങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.


അഫ്‌ഗാൻ ചിത്രമായ ട്രൗണിങ് ഇൻ ഹോളി വാട്ടർ , സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത ഓപ്പിയം വാർ, കുർദിഷ് ചിത്രം കിലോമീറ്റർ സീറോ,മെറൂൺ ഇൻ ഇറാഖ് മ്യാൻമർ ചിത്രം മണി ഹാസ് ഫോർ ലെഗ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുക.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.