IFFK 2023: ആട്ടത്തിന്റെ രണ്ടാം പ്രദർശനം ഉൾപ്പടെ അഞ്ചാം ദിനത്തിൽ 67 ചിത്രങ്ങൾ
5th Day of IFFK 2023: 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആവേശത്തിലാണ് തിരുവനന്തപുരം.
മത്സരവിഭാഗത്തിലെ മലയാള ചിത്രമായ തടവ്, ജിയോബേബിയുടെ കാതൽ ,നവാഗതനായ ആനന്ദ് ഏകർഷിയുടെ ആട്ടം, സുനിൽ മാലൂരിന്റെ വലസൈ പറവകൾ, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, ബി 32 മുതൽ 44 വരെ, എന്നെന്നും തുടങ്ങി ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഹോമേജ് വിഭാഗത്തിൽ ഡിസ്റ്റന്റ് വോയ്‌സെസ് സ്റ്റിൽ ലീവ്‌സ്, കസിൻ ആഞ്ചെലിക്ക, ബ്രിക് ആൻഡ് മിറർ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ഉൾപ്പെടെ 67 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കും.
ജൂറി ഫിലിം വിഭാഗത്തിൽ റീത്ത അസെവെഡോ ഗോമ്‌സിന്റെ ദി പോർച്ചുഗീസ് വുമണും മൃണാൽ സെൻ റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ ദി ഗറില്ല ഫൈറ്ററുമാണ് ഇന്ന് പ്രദർശിപ്പിക്കുന്നത് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ഓസ്‌കാർ ചിത്രങ്ങൾ ഇന്ന് സ്‌ക്രീനിലെത്തും. റാഡു ജൂഡിന്റെ ഡുനോട്ട് എക്‌സ്‌പെക്റ്റ് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്, നിക്കോള ആർസെനിന്റെ ദി പ്രോമിസ്ഡ് ലാൻഡ്, ഫിലിപ്പെ ഗാൽവെസ് ഹാർബെലിന്റെ ലാറ്റിനമേരിക്കൻ ചിത്രം ദി സെറ്റിലേഴ്‌സ് , സ്റ്റീഫൻ കോമാന്ററൽ ചിത്രം ബ്ലാഗാസ് ലെസൻസ്, പാവോ ചോയ്‌നിംഗ് ഡോർജ് ഒരുക്കിയ ഭൂട്ടാൻ ചിത്രം ദി മോങ്ക് ആൻഡ് ദി ഗൺ, അമർ ഗമാൽ സംവിധാനം ചെയ്ത യെമൻ ചിത്രം ദി ബേർഡൻഡ്, വിം വിൻഡേഴ്‌സിന്റെ പെർഫെക്ട് ഡെയ്‌സ് എന്നിവയാണ് ചൊവാഴ്ച്ച പ്രദർശിപ്പിക്കുന്ന ഓസ്‌കാർ എൻട്രി നേടിയ ചിത്രങ്ങൾ.
ALSO READ: സലാറിന് 'എ' സർട്ടിഫിക്കേറ്റ്; ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലേക്ക്
കലിഡോസ്‌കോപ്പ് വിഭാഗത്തിൽ മലയാള ചിത്രം ഹോം, അനുരാഗ് കശ്യപിന്റെ കെന്നഡി, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ തുടങ്ങി അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇൻ എ സെർട്ടൻ വേ പ്രദർശിപ്പിക്കും. ഇന്നസെൻസ്, ക്യൂബ ലിബ്രെ, ദി മേജർ എന്നീ ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നാണ്. ഷാരൂഖ്ഖാൻ ചവാടയുടെ വിച്ച് കളർ, ഡൊമിനിക് സഗ്മ ചിത്രം റാപ്ചർ, ഉത്തം കമാട്ടിയുടെ ഖേർവാൾ , ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്ട് നമ്പർ, എ ഇയർ ഓഫ് ദി ക്വയറ്റ് സൺ, ദി സ്‌പൈറൽ, അനിമേഷൻ വിഭാഗത്തിൽ ഇസബെൽ ഹെർഗ്വേറയുടെ സുൽത്താനാസ് ഡ്രീം എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
ഡിയാഗോ ഡെൽ റിയോ ചിത്രം ഓൾ ദി സൈലൻസ്, ദി സ്‌നോസ്റ്റോം തുടങ്ങി 10 ചിത്രങ്ങളുടെ രണ്ടാം പ്രദർശനം നടക്കും. ലോക സിനിമ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന 26 ചിത്രങ്ങളിൽ അഡൂറ ഓണഷീലിന്റെ ഗേൾ, ഡെൽഫിൻ ജിറാർഡിന്റെ ത്രൂ ദി നൈറ്റ്, ബൊഹീമിയൻ, മ്യൂസിക്, എക്‌സ്പ്ലനേഷൻ ഫോർ എവരിതിങ്, മരീന വ്രോടയുടെ സ്റ്റെപ്‌നെ എന്നിവയും വിരുന്നൊരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.