Salaar Part 1 : സലാറിന് 'എ' സർട്ടിഫിക്കേറ്റ്; ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലേക്ക്

Salaar Censorship : ചിത്രത്തിലെ വയലൻസ് രംഗങ്ങളുടെ അടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കേറ്റ് നൽകിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 02:54 PM IST
  • ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്.
  • കെജിഎഫ് സിനിമകളുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് സലാർ നിർമിച്ചിരിക്കുന്നത്
  • ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക.
Salaar Part 1 : സലാറിന് 'എ' സർട്ടിഫിക്കേറ്റ്; ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലേക്ക്

Salaar Movie Updates : ദക്ഷിണേന്ത്യൻ സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സലാര്‍  പാര്‍ട്ട് -1 സീസ്ഫയര്‍’ സിനിമയുടെ സെൻസറിങ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് എ സർട്ടഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിനിമയിലെ അമിതമായി ഉൾപ്പെടുത്തിയിരിക്കുന്ന വയലൻസ് രംഗങ്ങളുടെ അടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് സലാറിന് എ സർട്ടിഫിക്കേറ്റ് നൽകിയിരിക്കുന്നത്. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. കെജിഎഫ് സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം പ്രഭാസാണ് നായകൻ. ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്.

കെജിഎഫ് സിനിമകളുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് സലാർ നിർമിച്ചിരിക്കുന്നത്. ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രത്തിന്റെ നിർമാതാവ്. രണ്ട് ഭാഗങ്ങളിലായിട്ടാണ് സലാർ തിയറ്റുറുകളിൽ എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട്-1 സീസ്ഫയറാണ് ഡിസംബർ 22ന് തിയറ്ററുകളിൽ എത്തുക. അടുത്തിടെ പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലർ ആരാധകരിൽ കൂടുതൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിൽ കെജിഎഫ് താരം യഷ് കാമിയോ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

ALSO READ : Pushpa 2 OTT : പുഷ്പ 2-വിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ട്

ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മലയാളം ഉൾപ്പെടെയുള്ള അഞ്ച് ഭാഷകളിലും തന്റെ കഥാപാത്രത്തിന് പൃഥ്വിരാജ് തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അവസാനഘട്ടം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം പൂർത്തിയാക്കിയത്. പൃഥ്വിരാജിന്റെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് സലാർ കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുക.

കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News