IFFK : 26-ാമത് IFFK യുടെ തിയതി പ്രഖ്യാപിച്ചു, ഇത്തവണ തിരുവനന്തപുരം മാത്രം വേദി
IFFK യിലേക്ക് സിനിമകൾക്കുള്ള എൻട്രിയിൽ ക്ഷെണിച്ച് തുടങ്ങി. സെപ്റ്റംബർ 10നുള്ളിൽ സിനിമകൾ എൻട്രികൾ സമർപ്പിക്കണം.
Thiruvananthapuram : 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) ഡിസംബറിൽ നടക്കും. ഡിസംബർ 10 മുതൽ 17 വരെ എട്ട് ദിവസമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. ഇത്തവണ പതിവ് വേദിയായ തിരുവനന്തപുരത്ത് വെച്ചാണ് മേള നടത്തുന്നത്.
അതേസമയം IFFK യിലേക്ക് സിനിമകൾക്കുള്ള എൻട്രിയിൽ ക്ഷെണിച്ച് തുടങ്ങി. സെപ്റ്റംബർ 10നുള്ളിൽ സിനിമകൾ എൻട്രികൾ സമർപ്പിക്കണം. www.iffk.in എന്ന ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ എൻട്രികൾ സമർപ്പിക്കേണ്ടത്.
ALSO READ : IFFK Kochi: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി
രാജ്യാന്തര മത്സരവിഭാഗം, ഇന്ത്യൻ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ കേറ്റഗറിലേക്ക് സിനിമകൾ സമർപ്പിക്കേണ്ടത്, ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് കോംപറ്റീഷൻ വിഭാഗത്തിലായി പരിഗണിക്കുക.
ALSO READ : IFFK 2021 പാലക്കാട്: കോവിഡ് മാനദണ്ഡ പ്രകാരം ഒരുക്കങ്ങൾ
ഇത്തവണ തിരുവനന്തപുരത്തെ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള സംഘടിപ്പിക്കുക എന്ന് സംഘാടകരായി ചലച്ചിത്ര അക്കാദമി അറിയിച്ചു.
ALSO READ : IFFK തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ
കഴിഞ്ഞ തവണ കോവിഡിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കാൻ നാല് സോണുകളാണ് തരംതിരിച്ചാണ് മേള സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം എന്ന് സ്ഥിരം വേദിക്ക് പുറമെ കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവെയായിരുന്നു വേദികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...