IFFK Kochi: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി

സലിം കുമാറിനെ കൊണ്ട് ഇതൊക്കെ ആരെങ്കിലും പറയിച്ചതാണോ എന്ന് അറിയില്ലെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിൻറെ പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 02:52 PM IST
  • ഒഴിവാക്കിയതിൽ തനിക്ക് പരാതിയില്ലെന്നും അവേഹളനമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു.
  • രാഷ്ട്രീയപരമായ വിവേചനമാണുണ്ടായത്. ജീവിക്കാൻ സമ്മതിച്ചില്ലെങ്കിലും മരണം വരെ താൻ കോൺഗ്രസുകാരനായി തുടരുമെന്നും സലിം കുമാർ പറഞ്ഞു.
  • പുതിയ വിവാദം ഇത്തവണയും സാമൂഹിക മാധ്യമങ്ങളും ഏറ്റുപിടിച്ചു.
IFFK Kochi: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും  നടൻ സലിം കുമാറിനെ ഒഴിവാക്കി

കൊച്ചി: ഐ.എഫ്.എഫ്.കെയുടെ(IFFK) കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശിയ നേതാക്കൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയിൽ സംവിധായകൻ അമൽ നീരദും,ആഷിഖ് അബുവും ചേർന്നാണ് ഉദ്ഘാടന ചെയ്തത്.പ്രായം കൂടുതലായതിനാലാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതി അറിയിച്ചതെന്ന് സലിം കുമാർ പറയുന്നു.ആഷിഖ് അബു, അമൽ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസിൻറെ വ്യത്യാസം മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒഴിവാക്കിയതിൽ തനിക്ക് പരാതിയില്ലെന്നും അവേഹളനമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയപരമായ വിവേചനമാണുണ്ടായത്. ജീവിക്കാൻ സമ്മതിച്ചില്ലെങ്കിലും മരണം വരെ താൻ കോൺഗ്രസുകാരനായി തുടരുമെന്നും സലിം കുമാർ (salimkumar) പറഞ്ഞു.

Also ReadVJ Chithra Suicide Case: നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ഓഡിയോ പുറത്ത്

എന്നാൽ സലിം കുമാറിനെ കൊണ്ട് ഇതൊക്കെ ആരെങ്കിലും പറയിച്ചതാണോ എന്ന് അറിയില്ലെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിൻറെ (Kamal) പ്രതികരണം. താൻ സലിം കുമാറിനെ വിളിച്ച് സംസാരിക്കുമെന്നും. വിഷമമുണ്ടെങ്കിൽ നേരിട്ട് സംസാരിച്ച് തീർക്കും. വിളിക്കേണ്ടവരുടെ പട്ടികയിൽ സലിം കുമാർ ഉണ്ടായിരുന്നു. വിളിക്കാൻ വൈകിയിട്ടുണ്ടോ എന്ന് അറിയില്ല. സലിം കുമാറിനെ ഒഴിവാക്കി മേള നടത്തില്ലെന്നും കമൽ പ്രതികരിച്ചു.

Also ReadFASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം

സംസ്ഥാന ചലചിത്ര അവാർഡുകൾ മേശപ്പുറത്ത് വെച്ച് നൽകിയ വിവാദത്തിന് പിന്നാലെയെത്തിയ പുതിയ വിവാദം ഇത്തവണ സാമൂഹിക മാധ്യമങ്ങളും ഏറ്റുപിടിച്ചു.സലിംകുമാറിനെ അനുകൂലിച്ച് ഒരു വിഭാ​ഗം ഫേസ്ബുക്കിലെത്തി(Facebook). ചെയ്തത് തെറ്റാണെന്നും ഇത്രയും മുതിർന്ന നടനോട് കാണിക്കുന്ന വിവേചനം അനുവദിക്കാനാവില്ലെന്നുമാണ് ഇവരുടെ പക്ഷം.എന്നാൽ എല്ലാം വെറും രാഷ്ട്രീയ പ്രേരിതമാണെന്നാണ് എതിർ വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News