മലയാള ചലച്ചിത്രരം​ഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അനശ്വര നടൻ സത്യൻ്റെ  ഓർമ്മകളിൽ രാജ്യാന്തര ചലച്ചിത്രമേളയിൽ സത്യൻസ്മൃതി ഫോട്ടോ പ്രദർശനം. 1951ൽ 'ത്യാഗസീമ' യിലൂടെ സിനിമാരം​ഗത്തേക്ക് പ്രവേശിച്ച സത്യൻ തന്റെ തനതായ അഭിനയശൈലിയിലൂടെയാണ് മലയാളസിനിമയുടെ താരസിംഹാസനത്തിലേക്ക് എത്തിയത്. 1912 ന് തിരുവിതാംകൂറിലെ ആരമട എന്ന ​ഗ്രാമത്തിൽ ജനിച്ച മാനുവേൽ സത്യനേശൻ എന്ന സത്യൻ തന്റെ അഭിനയശൈലിയിലൂടെ മലയാള സിനിമയിലെ അഭിനയപാഠപുസ്തകമായി മാറി. മലയാള സിനിയുടെ ചരിത്രം പഠിക്കുമ്പോൾ സത്യനെ പഠിക്കാതിരിക്കാനാകില്ല. മലയാള സിനിമയെ ഓർക്കുമ്പോൾ സത്യനെ ഓർക്കാതിരിക്കാനുമാകില്ല. രണ്ട് പതിറ്റാണ്ടുകൊണ്ട് ആ മഹാപ്രതിഭ അത്രത്തോളം മലയാള സിനിമയുടെ അനിഷേധ്യ സാന്നിധ്യമായി മാറിയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


സത്യൻ ആദ്യം അഭിനയിച്ച ത്യാഗസീമയിലെ ചിത്രം മുതൽ അദ്ദേഹത്തിന് മലയാളം അന്ത്യോപചാരം അർപ്പിക്കുന്നത് വരെയുള്ള ചിത്രങ്ങൾ ഒരുക്കി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുമ്പോൾ മലയാള സിനിമയുടെ ഒരു സുവർണ കാലഘട്ടം തന്നെയാണ് കൺമുന്നലൂടെ കടന്നുപോകുന്നത്. സത്യൻ അടയാളപ്പെടുത്തിയ 1952 മുതൽ 1971 വരെയുള്ള കാലഘട്ടം. 110 ചിത്രങ്ങളാണ് 'സത്യൻ സ്മൃതി'യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിലാണ് ചലച്ചിത്ര അക്കാദമി ചിത്രപ്രദർശനം ഒരുക്കിയത്.


ഫോട്ടോഗ്രാഫർ ആര്‍. ഗോപാലകൃഷ്ണന്‍ ശേഖരിച്ച ചിത്രങ്ങളാണ് 'സത്യൻ സ്മൃതി'യിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. സത്യൻ്റെ മകൻ ജീവൻ സത്യനും കുടുംബവും പ്രദർശനം കാണാനെത്തി. അച്ഛനെ ഓർക്കുന്ന ചിലരെങ്കിലും ഇപ്പോഴും ഉണ്ടെന്ന സന്തോഷം ജീവൻ സത്യൻ പങ്കുവച്ചു. പ്രേംനസീർ, ഷീല, അംബിക, ശാരദ, ബഹദൂർ, രാജ് കപൂർ, അശോക് കുമാർ, തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണത്തിൻ്റെ ഫോട്ടോകളും പ്രദർശനത്തിലുണ്ട്. മാങ്ങാട് രത്നാകരന്‍ ക്യുറേറ്റ് ചെയ്ത പുനലൂര്‍ രാജൻ്റെ 100 ഫോട്ടോകളാണ് അനർഘനിമിഷം എന്ന ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.