ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമയെന്ന് ഇന്ത്യ ഗവൺമെന്റിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ മോണിക്ക ഒരു എ ഐ സ്റ്റോറി ജൂൺ 21ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നേരത്തെ മെയ് 31നായിരുന്നു റീലീസ്‌ സംബന്ധിച്ച തീരുമാനം. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പ്രദർശനം ജൂൺ 21ലേക്ക് മാറ്റിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈപ്പർ ആക്റ്റീവായ സ്വരൂപ് എന്ന കുട്ടി സ്‌കൂളിലും വീട്ടിലും അയൽവാസികൾക്കിടയിലും സൃഷ്ടിക്കുന്ന അലോസരങ്ങളും പ്രശ്‍നങ്ങളും ആ കുട്ടിയുടെ അസുഖം മൂലമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നില്ല. ചെറിയ കുട്ടിയായിരിക്കുമ്പോൾ ഉചിതമായ സമയത്തു ചികിത്സ നൽകാത്തതിനെ തുടർന്ന് നാല്പത്തി ഒന്നാം വയസ്സിലും അതിന്റെ പ്രശ്നങ്ങൾ തനിക്കുണ്ടെന്ന് തുറന്നു പറഞ്ഞ നടന്റെ അവസ്ഥ ഇന്ന് പലരും നേരിടുന്ന പ്രശ്നം തന്നെയാണ്. മോണിക്ക ഒരു എ ഐ സ്റ്റോറി ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയുടെ മനോനിലയെ ശാസ്ത്രീയമായി പരിശോധിക്കുന്നു.


ALSO READ: പ്രഭാസ് ചിത്രം 'കൽക്കി 2898AD'; 'ഭുജി ആൻഡ്‌ ഭൈരവ' ട്രൈലെർ പുറത്ത്


മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീപത് ആണ് സ്വരൂപ് എന്ന കുട്ടിയെ അവതരിപ്പിക്കുന്നത്. മാന്ത്രികനായ മോട്ടിവേറ്ററായി ഗോപിനാഥ് മുതുകാടും എ ഐ ആയി അമേരിക്കൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ് അപർണ മൾബറിയും അഭിനയിക്കുന്നു. ശുഭ ടീച്ചർ, ഹരി,  അജയ് കല്ലായി, അനിൽ ബേബി, പി കെ അബ്ദുല്ല, സിനി എബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പ്രഭാവർമയുടെ വരികൾക്ക് യുനാസിയോ സംഗീതം നൽകി. റോണി റാഫേലാണ് പശ്ചാത്തല സംഗീതം. ഡി ഓ പി - സജീഷ് രാജ്. എഡിറ്റിംഗ് - ഹരി ജി നായർ, പി ആർ ഓ - സുനിത സുനിൽ.


സാംസ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമിച്ച സിനിമയുടെ കഥയും സംവിധാനവും ഇ എം അഷ്‌റഫ് ആണ്. മൻസൂർ പള്ളൂർ രചിച്ച് അമേരിക്കക്കാരി മലയാളത്തിൽ പാടിയ ഒരു ഒരു പ്രൊമോഷൻ ഗാനം ഇപ്പോൾ വൈറലാണ്. കാഞ്ഞങ്ങാട്, മാഹി, കൊച്ചിൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. തന്ത്ര മീഡിയ ചിത്രം തിയേറ്ററുകളിൽ എത്തിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.