Nona Movie: കേന്ദ്ര കഥാപാത്രമായി ഇന്ദ്രൻസ്; `നൊണ` ഫസ്റ്റ് ലുക്ക് പുറത്ത്
ഇന്ദ്രൻസിനോടൊപ്പം നാടകരംഗത്തെ കഴിവുറ്റ നടീനടന്മാരും ഒട്ടനവധി പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രമാണ് `നൊണ`.
ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നൊണ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹേമന്ത് കുമാറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റ എഡിറ്റിംഗും നിര്‍വഹിക്കുന്നത്. സിബി അമ്പലപ്പുറത്തിന്റെ വരികൾക്ക് റെജി ഗോപിനാഥാണ് സംഗീത നൽകുന്നത്. പോള്‍ ബത്തേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.
'ആനന്ദം പരമാനന്ദം' എന്ന ചിത്രമാണ് ഇന്ദ്രൻസിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീനായിരുന്നു നായകൻ. 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണനായിരുന്നു നായിക. എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഫാമിലി ഹ്യൂമർ ചിത്രമാണ്.
സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്‍ണചന്ദ്രൻ, ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്‍ണചന്ദ്രൻ, നിഷാ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയത്. സപ്‍തതരംഗ് ക്രിയേഷൻസ് നിർമ്മിച്ച ചിത്രമാണിത്. ഒ പി ഉണ്ണികൃഷ്‍ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി എസ് പ്രേമാനന്ദൻ, കെ മധു എന്നിവരാണ് നിർമ്മാതാക്കൾ. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...