ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'വിത്തിന്‍ സെക്കന്‍റ്സ്' റിലീസിന് ഒരുങ്ങുന്നു. വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 12 ന് തിയേറ്ററുകളിൽ എത്തും. തന്ത്ര മീഡിയ റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാഹസിക സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അഭിനിവേശത്തോടെ ബെം​ഗളൂരുവിൽ നിന്ന് വരുന്ന മൂന്ന് ന്യൂ ജനറേഷൻ ആൺകുട്ടികൾ (റൈഡർമാർ) ഒരു ചെറിയ ഗ്രാമത്തിലെത്തി മൂന്ന് പഴയ തലമുറയെ കണ്ടുമുട്ടുന്നു. വളരെ അപകട സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് പോകാൻ സഹായം തേടുന്നു. അങ്ങനെ അവർ ആറ് പേർ ഒരുമിച്ച് ആ അപകട സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അവിടേക്ക് പോകുന്നതിൽ ആറ് പേരിൽ ഏറ്റവും അശക്തനായ ഒരാൾ മാത്രം തിരിച്ചു വരികയും കൂടെ പോയ അഞ്ച് ശക്തരായ ആളുകളെ കാണാതാവുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാകുന്ന അന്വേഷണമാണ് കഥയുടെ ഇതിവൃത്തം.


ALSO READ: താരരാജാക്കന്‍മാര്‍ വരാതെ മാമുക്കോയയുടെ അന്ത്യയാത്ര; മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും വന്നില്ല 


അലെൻസിയർ,സുധീർ കരമന, സാൻഡിനോ മോഹൻ, ബാജിയോ ജോർജ്, സെബിൻ,സിദ്ധിക്ക്, സന്തോഷ്‌ കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഗത, ഡോ. സംഗീത് ധർമ്മരാജൻ, നാരായണൻകുട്ടി, ദീപു, ശംഭു, മുരുകേശൻ, ജയൻ ജെ. പി മണക്കാട്, സരയു മോഹൻ, സീമ ജി നായർ, അനു നായർ, നീന കുറുപ്പ്‌, വർഷ, അനീഷ, ഡോ. അഞ്ജു സംഗീത്, മാസ്റ്റർ അർജുൻ സംഗീത്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.                       


ഡോ. സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഛായാഗ്രഹണം രജീഷ് രാമന്‍, എഡിറ്റിംഗ് അയൂബ് ഖാന്‍, സംഗീതം രഞ്ജിന്‍ രാജ്, കലാസംവിധാനം നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍, മേക്കപ്പ് ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ പി മണക്കാട്, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഹേഷ്, വിഷ്ണു. സൗണ്ട് ഡിസൈന്‍ ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍ ഡോ. അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, സ്റ്റില്‍സ് ജയപ്രകാശ് ആതളൂര്‍, വാര്‍ത്താ പ്രചരണം സുനിത സുനിൽ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ് രാജന്‍ മണക്കാട്, ഷാജി കൊല്ലം. ഡിസൈന്‍ റോസ്‌മേരി ലില്ലു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.