മലയാള സിനിമയുടെ ത്രില്ലറുകളുടെ അമരക്കാരനായ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രന്റെ ആദ്യ സംവിധാന സംരംഭമായ 'ഇനി ഉത്തരം' ഒക്ടോബർ ഏഴിന് റിലീസാകാൻ ഒരുങ്ങുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ തന്നോട് സംവിധായകൻ സുധീഷ് ആകെ ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ഷാജോൺ.


COMMERCIAL BREAK
SCROLL TO CONTINUE READING

"സാധാരണയായി മുടിയൊക്കെ വച്ച് നല്ല രീതിയിലാണ് വരാറുള്ളത്. എന്നാൽ സംവിധായകൻ സുധീഷ്  എന്നോട് ആകെ ആവശ്യപ്പെട്ടത് ഈ സിനിമ കാണുമ്പോൾ അതിലെ ഷാജോൺ ചേട്ടന്റെ ഫോട്ടോ കാണുമ്പോ അത് ഇനി ഉത്തരം എന്ന സിനിമയുടേത് ആണ് എന്ന് പ്രേക്ഷകർക്ക് തോന്നണം എന്നതാണ്. അതുകൊണ്ട് ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞ ഹെയർസ്റ്റൈൽ ആണിത്. ചെറുതായി മുടി ട്രിം ചെയ്‌ത്‌ നരപ്പിച്ചാണ് ലൊക്കേഷനിൽ എത്തിയത്. ആദ്യം കണ്ട കാഴ്ചയിൽ തന്നെ അപർണ ബാലമുരളി പറഞ്ഞത് ചേട്ടാ  ഇതിന് മുൻപ് ചേട്ടനെ ഇങ്ങനെ കണ്ടിട്ടില്ല എന്നതാണ്. അത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി. എന്നെ സംബന്ധിച്ച് പോലീസ് കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതിൽ തിരഞ്ഞുപിടിച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ് ചെയ്യുന്നത്. 


ALSO READ: നല്ല ത്രില്ലർ സിനിമകൾക്കായുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് മികച്ച ഉത്തരവുമായി ” ഇനി ഉത്തരം” ; ഒക്ടോബർ ഏഴിന് എത്തുന്നു


ഈ സിനിമയുടെ കഥ കേൾക്കുന്നതിന് മുൻപ് ഇത് ചെയ്യണോ എന്ന് രണ്ട് വട്ടം ആലോചിച്ചിരുന്നു. കാരണം 'തേര്' എന്ന സിനിമയിൽ പോലീസ് കഥാപാത്രമാണ്. അത് ഡബ്ബിങ് കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഈ ചിത്രത്തിന്റെ കഥ കേൾക്കുന്നത്. കേൾക്കാൻ തീരുമാനിച്ചത് പോലും സുധീഷിനെ നേരത്തെ അറിയാം എന്നുള്ളതുകൊണ്ട് മാത്രമാണ്. ദൃശ്യം മുതൽ തന്നെ സുധീഷിനെ എനിക്ക് പരിചയമുണ്ട്. അതുകൊണ്ട് സുധീഷ് ആദ്യം ചെയ്യാൻ പോകുന്ന സിനിമ ഏതാണെന്ന് അറിയാനുള്ള ആകാംഷ എനിക്കുണ്ടായിരുന്നു.


'സന്തോഷം' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് കഥ കേട്ടത്. 10 മിനിറ്റ് മാത്രമാണ് ഞാൻ കഥ പറയാൻ സമയം കൊടുത്തത്. എന്നാൽ കേട്ട് വന്നപ്പോൾ വളരെ രസമായി തോന്നുകയും അതിന്റെ മുഴുവൻ സ്ക്രിപ്റ്റ് ഞാൻ കേൾക്കുകയും ചെയ്‌തു. ഇത് പ്രൊമോഷന്റെ ഭാഗമായി തള്ളുന്നതല്ല. എന്തായാലും പടം റിലീസായി നല്ലതെന്ന് കേട്ടാൽ മാത്രമേ ജനങ്ങൾ പടത്തിന് വരുകയുള്ളു. ഇത് കാണുന്ന പ്രേക്ഷകർക്ക് പുതിയ അനുഭവം ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്" ഷാജോൺ പറഞ്ഞു.


ALSO READ: Ini Utharam Movie: പോലീസ് വേഷം വേണ്ടെന്ന് വച്ചിട്ടും ത്രില്ലടിപ്പിച്ച കഥ കേട്ട് പോലീസ് വേഷം സ്വീകരിച്ച ഹരീഷ് ഉത്തമന്റെ "ഇനി ഉത്തരം" റിലീസിനെത്തുന്നു


ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിലൂടെ മലയാളികളുടെ മനം കവർന്ന ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരും.


എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.