അപർണ ബാലമുരളി പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ഇനി ഉത്തരത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്. ചിത്രം ഡിസംബർ 23 മുതൽ സീ 5 ൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ ഏഴിന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഇനി ഉത്തരം. തീയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING


മലയാള സിനിമയിൽ ത്രില്ലർ ഇൻസ്റ്റിഗേഷൻ ജോണർ സിനിമകളിൽ പുതിയ ട്രീറ്റ്മെന്റ് രീതി പരീക്ഷിക്കപ്പെട്ട സിനിമ കൂടിയാണ് ഇനി ഉത്തരം. റിപ്പോർട്ടുകൾ അനുസരിച്ച് ആദ്യ ഭാഗത്തിൽ ഈ സിനിമ അവസാനിക്കുന്നില്ല,  ചിത്രത്തിന് അടുത്ത ഭാഗം കൂടി വരും. മലയാളത്തിൽ സ്ത്രീകഥാപാത്രം മുഖ്യമായി വരുന്നൊരു സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത് ഇതാദ്യമായാകും. ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, അപർണ്ണ ബാലമുരളി എന്നിവരാണ് മികച്ച പെർഫോമൻസുമായി പ്രേക്ഷകരെ ചിത്രത്തിനൊപ്പം സഞ്ചരിപ്പിക്കുന്നത്.


ALSO READ: Ini Utharam: ഉത്തരങ്ങൾ ബാക്കി "ഇനി ഉത്തരം" രണ്ടാം ഭാഗം വരും?


ഹരീഷ് ഉത്തമൻ മലയാളത്തിൽ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ വളരെയധികം വ്യത്യസ്തതമായ കഥാപാത്രസൃഷ്ടിയാണ് അദ്ദേഹത്തിന് ലഭിച്ച പോലീസ് വേഷം. അതിനൊരു തുടർച്ച ഉണ്ടാകുമ്പോൾ സ്ക്രീനിൽ അഭിനയ മികവിന്റെ മായാജാലം തന്നെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. സുധീഷ് രാമചന്ദ്രൻ എന്ന സംവിധായകനും ചിത്രത്തിന്റെ എഴുത്തുകാരായ രഞ്ജിത്തും ഉണ്ണിയും മലയാള സിനിമയിൽ മായാജാലം തീർക്കുന്നത് വരും വർഷങ്ങളിൽ സിനിമ പ്രേമികൾക്ക് കാണാൻ കഴിയും. ഈ സിനിമയിലൂടെ മികച്ച നിർമ്മാണ കമ്പനിയെക്കൂടിയാണ് ലഭിച്ചിരിക്കുന്നത്.  ശ്രീവത്സം ഗ്രൂപ്പ് ഇനി ഉത്തരം പോലെ മലയാളത്തിൽ മികച്ച സിനിമകളുമായി എത്തുന്നതിനായി കാത്തിരിക്കാം.


അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന്‌ സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.