Innocent Passed Away: ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ് ബൂക്കിലൂടെ കുറിച്ചിരിക്കുന്നത്. കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോർ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മഹാനടന്റെ അന്ത്യം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്നസെന്റിന്റെ സംസ്കാരം നാളെ; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം


ഇന്നസെന്റിന്റെ വിയോഗത്തിൽ മോഹൻലാലിൽ ഫെയ്‌സ്ബൂക്കിലൂടെ കുറിച്ചത് ഇപ്രകാരമായിരുന്നു 'എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ്  എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...'. 


Also Read: Viral Video: കടൽത്തീരത്തിരുന്ന് ചുംബിക്കുന്ന ദമ്പതിമാർ..! വീഡിയോ വൈറൽ 


 



ഇന്നലെ രാത്രി 10:30 ഓടെ കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. അർബുദത്തെ തുടർന്ന് ഈ മാസം 3 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇതിനോടകം നിരവധി പേരാണ് സിനിമാ രാഷ്ട്രീയ രംഗത്തുനിന്നും എത്തിയത്.  താരത്തിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രിയും മാറ്റ് പ്രമുഖരും രംഗത്തെത്തിയിരുന്നു. 'മലയാള സിനിമാ ചരിത്രത്തിലെ ഒരു ഐതിഹാസിക അധ്യായത്തിന് അവസാനമായിരിക്കുന്നു' എന്നാണ് പൃഥ്വിരാജ് താരത്തിന്റെ വിയോഗത്തിൽ കുറിച്ചത്. 


Also Read: Shani Nakshatra Parivartan 2023: രാഹുവിന്റെ നക്ഷത്രത്തിൽ ശനി; ഈ രാശിക്കാർ സൂക്ഷിക്കുക!



വേർപിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണ് എന്നും വീട്ടിലെ മുതിർന്ന ഒരംഗത്തെ പോലെയായിരുന്നു എന്നും ദുൽഖർ പറഞ്ഞു. നമ്മുടെ നക്ഷത്രക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള താരമായിരുന്നു നിങ്ങൾ. നിങ്ങൾ ഒരു അതുല്യ നടനായിരുന്നുവെന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.