International Nurses Day: നഴ്‌സുമാർക്ക് ആദരവർപ്പിച്ച് സുരേഷ് ഗോപി
ഈ വെല്ലുവിളി സമയത്തും തുടരുന്ന അധ്വാനത്തിന് നന്ദി പറയുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു.
അന്താരാഷ്ട്ര നഴ്‌സ് ദിനത്തിൽ (International Nurses Day) ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് ആദരവർപ്പിച്ച് മലയാളത്തിന്റെ ആക്ഷൻ ഹീറോ രംഗത്ത്.
ഈ വെല്ലുവിളി സമയത്തും തുടരുന്ന അധ്വാനത്തിന് നന്ദി പറയുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഈ കുറിപ്പ് പങ്കുവെച്ചത്.
മനുഷ്യരാശിയുടെ ദൈനംദിന നായകന്മാരും രക്ഷകരും! ലോകമെമ്പാടുമുള്ള നഴ്സുമാരുടെ ശ്രദ്ധ, പരിചരണം, ആശങ്ക, പ്രതിബദ്ധത എന്നിവയെ അഭിവാദനം ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
#ThankYouNurses, #InternationalNursesDay തുടങ്ങീ ഹാഷ് ടാഗുകളോടെയാണ് തരം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...