ഹരിപ്പാടാണ് ജനിച്ച് വളർന്നത്. അന്നൊക്കെ ഹരിപ്പാട് വിഷുവിനും ഓണത്തിനുമൊക്കെ വലിയ ആഘോഷങ്ങളായിരുന്നു. ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന  ആഘോഷങ്ങളായിരുന്നു അക്കാലത്തുണ്ടായിരുന്നത്. അന്നത്തെ സംഗീത പഠനരീതി വ്യത്യസ്ഥമായിരുന്നു. ചെമ്മാംകുടി സാറൊക്കെ രാവിലെ വരും. 10 മണിക്ക് തന്നെ ക്ളാസുകൾ ആരംഭിക്കും. അദ്ദേഹം തന്നെത്താൻ പാടും. പാട്ട് 2 മണിവരെ തുടരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശിഷ്യരായ ഞങ്ങൾ വിശന്ന് പൊരിയും. പക്ഷെ ഈ കീർത്തനങ്ങൾ കേട്ടാൽ മാത്രം മതി നന്നായി പാട്ട് പഠിക്കാൻ കഴിയും. ചില ദിവസങ്ങളിൽ അദ്ദേഹം ഓരോരുത്തരേയും പാടിക്കും. നമ്മൾ ബുക്ക് നോക്കി പാടാൻ സമ്മതിക്കില്ല. കൂടാതെ വാച്ച് നോക്കാനും അനുവദിക്കില്ല. ഇങ്ങനെയൊക്കെയാണ് നിബന്ധനകൾ. ഇപ്പോഴും വാച്ച് നോക്കാൻ പേടിയാണ്. ഇന്നത്തെ കുട്ടികളെല്ലാം മാറി. എല്ലാവരും നന്നായി പാട്ടുകൾ ഹൃദിസ്ഥമാക്കാൻ തുടങ്ങി. 

Read Also: Kunjeldho OTT Release : അവസാനം തീരുമാനമായി! കുഞ്ഞെൽദോ ഒടിടിയിൽ എത്തുന്നു


കച്ചേരി അനുഭവങ്ങൾ


കച്ചേരിക്ക് പോകുമ്പോഴെല്ലാം ധാരാളം പേടിച്ച അനുഭവങ്ങളുണ്ട്. പലപ്പോഴും ബന്ദിന്‍റെ തലേ ദിവസങ്ങളിൽ കച്ചേരി ഉണ്ടായിട്ടുണ്ട്. അന്ന് കച്ചേരി കഴിഞ്ഞ് വരുമ്പോൾ കല്ലേറിൽ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടിട്ടുളളത്. 


ചേട്ടൻ എം ജി രാധാകൃഷ്ണനെക്കുറിച്ചോർക്കുമ്പോൾ 


കുട്ടിക്കാലത്ത് ധാരാളം ഭയപ്പെടുത്തുമായിരുന്നു. പിന്നീട് വളരെ സ്നേഹത്തോട് കൂടി മാത്രമേ പെരുമാറുമായിരുന്നുളളൂ. സ്നേഹം കണ്ട് പഠിക്കേണ്ടത് ചേട്ടനിൽ നിന്നാണ്. 
ഞങ്ങൾ സഹോദരങ്ങളിൽ ഏറ്റവും ജ്ഞാനസ്ഥൻ എം ജി രാധാകൃഷ്ണനാണ്.  അദ്ദേഹം കുടുംബത്തിൽ എല്ലാവരോടും വളരെ സ്നേഹത്തോട് മാത്രമേ പെരുമാറുകയുളളു.


സിനിമയിൽ പോകാത്തതിനെക്കുറിച്ച്


സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. അച്ഛന് സിനിമയിൽ പോകുന്നത് ഇഷ്ടമല്ലായിരുന്നു. ചേട്ടൻ നിർബന്ധിച്ച് നിരവധി തവണ പാട്ടുകൾ സിനിമയിൽ പാടിച്ചിട്ടുണ്ട്. എന്നാലും സിനിമയോട് എനിക്ക് അന്നും ഇന്നും വലിയ ഇഷ്ടം തോന്നിയിട്ടില്ല.


കെ എസ് ചിത്രയെക്കുറിച്ച്


ചിത്ര വളരെ ചെറു പ്രായത്തിൽ തന്നെ ഈ വീട്ടിൽ വരുമായിരുന്നു. എന്‍റെ ഭർത്താവിന് ചിത്രയുടെ പാട്ട് വളരെ ഇഷ്ടമായിരുന്നു. വിനയം സ്വഭാവമഹിമ ഇവയൊക്കെ തന്നെ ചിത്രയെ കണ്ട് പഠിക്കണം. ഇത്രയും ഉയരത്തിലെത്തിയെങ്കിലും വളരെ ലാളിത്യത്തോടെ തന്നെയാണ് ചിത്ര പെരുമാറാറുളളത്. 


Read Also: അവധി ആഘോഷിക്കാൻ ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക്



പുതിയ കുട്ടികളോട് പറയാനുളളത്


സംഗീതം നന്നായി ഹൃദ്വിസ്ഥമാക്കണം. കടല് പോലെയാണ് സംഗീതം. കുറച്ചെങ്കിലും സായത്തമാക്കാൻ ശ്രമിക്കണം. അഹങ്കാരം പാടില്ല. 


 


തയ്യാറാക്കിയത്: ബിനു പളളിമൺ



അഭിമുഖത്തിന്‍റെ പൂർണരൂപം താഴെയുളള ലിങ്കിൽ കാണാം

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.