മിർ ഖാൻ പുത്രി ഇറാ ഖാന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറാ പങ്കുവയ്ക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും ഒരു യുവാവുമുണ്ടാകാറുണ്ട്. ഇറായോടൊപ്പമുള്ള ഈ യുവാവാരാണെന്ന് ഇതിന് മുന്‍പ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 


ഇപ്പോഴിതാ, അതാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇറാ. നിർമ്മാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളില്‍ ശ്രദ്ധേയനായ മിഷാൽ കൃപലാനിയാണ് ഇറയുടെ ചിത്രങ്ങളിലുള്ളത്. 



മിഷാലുമായി താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇറ. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം തുറന്നു പറഞ്ഞിരിക്കുന്നത്.


ആമിര്‍ ഖാന്‍- റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ആമിര്‍ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.


കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറയ്ക്ക് 22 വയസ്സ് തികഞ്ഞിരുന്നു. മകള്‍ക്ക് ആശംസകളുമായി ആമിര്‍ രംഗത്തുവരികയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഇറ താര സന്തതികളില്‍ സിനിമാലോകത്ത് നിന്ന് മാറിനില്‍ക്കുന്നവരില്‍ ഒരാളാണ്.