രോഹിത് കൃഷ്ണൻ്റെ സംവിധാനത്തിൽ ജോജു ഇരട്ട വേഷത്തിലെത്തുന്ന ഇരട്ടയുടെ അദ്യ പകുതി ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് അവസാനിക്കുന്നത്. തൻ്റെ ഇരട്ട സഹോദരനായ പോലീസുകാരൻ മരണപ്പെടുന്നത് കാണിക്കുന്നത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. പ്രമോദ്, വിനോദ് എന്ന ഇരട്ട സഹോദരന്മാരായ പോലീസുകാരായിട്ടാണ് ജോജു എത്തുന്നത്. വിനോദിൻ്റെ മരണം ആത്മത്യയാണോ കൊലപാതകമാണോ എന്ന അന്വേഷണമാണ് ആദ്യ പകുതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിനോദിന് ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ തന്നെ കൂടെ ജോലി ചെയ്യുന്നവരുമായി ശത്രുക്കളാണ്. അത്ര നല്ല സ്വഭാവമുള്ള വ്യക്തിയുമല്ല വിനോദ്. അതിനാൽ തന്നെ കൊലപാതകമാണോ എന്ന സംശയവും തള്ളിക്കളയാനാവില്ല. ഈ അന്വേഷണത്തിൻ്റെ ചുരുൾ അഴിക്കുന്നതാണ് ആദ്യ പകുതി. പ്രകടനത്തിൽ 2 വേഷങ്ങളിലും വ്യത്യസ്തത കൊണ്ട് വരാൻ ജോജുവിന് സാധിച്ചിട്ടുണ്ട്. മറ്റ് പ്രധാന കഥാപാത്രങ്ങളും മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്. തിരക്കഥയുടെ ഒഴുക്കിൽ കൃത്യമായി സംഭവങ്ങൾ പ്ലേസ് ചെയ്ത് ലാഗ് അനുഭവപ്പെടാത്ത രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ട്. 


ALSO READ: Malikappuram Movie : 100 കോടിയും കടന്ന് മാളികപ്പുറം; സക്സസ് ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ


ഇതിന് മുൻപ് പല തവണ ജോജുവിനെ പോലീസ് വേഷത്തിൽ കണ്ടിട്ടുണ്ടെങ്കിലും ആവർത്തന വിരസത അനുഭവപ്പെടുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. നായാട്ട് എന്ന സിനിമയിലെ ജോജുവിൻ്റെ കഥാപാത്ര ചായ്‌വ് പോലെ അനുഭവം തോന്നാമെങ്കിലും 2 പോലീസ് കഥാപാത്രങ്ങളുടെയും വ്യത്യസ്തത പിടിച്ച് ഗംഭീരമായി ജോജു അവതരിപ്പിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.