മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച 'അയ്യർ ഇൻ അറേബ്യ' പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി തിയേറ്ററുകൾ കീഴടക്കുന്നു. സിനിമ കാണുന്നവർക്ക് ചിത്രത്തിന്റെ പ്രമേയവും ദൃശ്യങ്ങളും റിലേറ്റ് ചെയ്യാൻ സാധിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ ​ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരോടൊപ്പം പ്രായഭേതമന്യേ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമാണ് അയ്യർ ഇൻ അറേബ്യ. മതം, വിശ്വാസം, കുടുംബം, പ്രണയം എന്നീ ധ്രുവങ്ങളെ പശ്ചാത്തലമാക്കിയ ചിത്രം ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്തത്.


ALSO READ: ധാരാവി ദിനേശായി ദിലീഷ് പോത്തൻ; "മനസാ വാചാ" ടീസർ കിടിലൻ


സമകാലിക രാഷ്‍ട്രീയ സാമൂഹ്യ അവസ്ഥകളെ പരാമർശിച്ച് വർത്തമാന സാഹചര്യത്തിൽ രാഷ്‍ട്രീയവൽക്കരിക്കപ്പെടുന്ന വിശ്വാസങ്ങളാണ് ചിത്രത്തിൽ ചൂണ്ടികാണിക്കുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീനിവാസ് അയ്യരായി മുകേഷ് എത്തിയ ചിത്രത്തിലെ ഝാൻസി റാണിയെ അവതരിപ്പിച്ചത് ഉർവശിയാണ്.


രാഹുൽ എന്ന കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിട്ടപ്പോൾ രാഹുലിന്റെ പ്രണയിനി സെഹ്‌റയെ ദുർഗ്ഗാ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം.


ALSO READ: സസ്പെൻസുമായി 'ഒരു സ്മാർട്ട് ഫോൺ പ്രണയം'; ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു


കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ ആൻഡ് മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.