പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അയ്യർ ഇൻ അറേബ്യ'യുടെ ആദ്യ പ്രദർശനം കഴിയുമ്പോൾ ഫീൽ ഗുഡ് ചിത്രമെന്ന അഭിപ്രായവുമായി പ്രേക്ഷകർ. ശ്രീനിവാസ അയ്യർ എന്ന കഥാപാത്രമായി മുകേഷ് തിളങ്ങിയപ്പോൾ ഉർവശി പൊളിച്ചടുക്കി എന്നാണ് അഭിപ്രായങ്ങൾ. ധ്യാനും ദുർഗ കൃഷ്ണയും ഷൈൻ ടോം ചാക്കോയും അവർ അവരുടെ വേഷങ്ങൾ മികച്ചതാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ പകുതി ചിരി പല സ്ഥലങ്ങളിലായി ഉണർത്തുമ്പോൾ രണ്ടാം പകുതി കുടുംബ ബന്ധങ്ങളുടെയും ഇമോഷണൽ റോളർ കോസ്റ്റർ റൈഡായി മാറുന്നു. കുടുംബ പ്രേക്ഷകർക്ക് ആദ്യാവസാനം എൻജോയ് ചെയ്ത് കാണാൻ കഴിയുന്ന തീയേറ്റർ എക്സ്‌പീരിയെൻസ് നൽകുന്ന ചിത്രമാകും 'അയ്യർ ഇൻ അറേബ്യാ' എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ വിലയിരുത്തൽ.


ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: ആനന്ദ് മധുസൂദനൻ, ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.