ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ജാക്സൺ ബസാർ യൂത്ത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 19 മുതൽ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പള്ളി പെരുന്നാൾ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കെട്ടിലും മട്ടിലും ഒരു കളർ ഫുൾ എന്റെർറ്റൈനെർ വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേര്‍ന്നാണ്  ആലപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.



Also Read: Dhyan Sreenivasan: ശ്രീനാഥ് ഭാസിയുടെയും ഷെയ്ൻ നിഗത്തിൻറെയും വിലക്ക്; പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ


 


സഹനിര്‍മാണം - ഷാഫി വലിയപറമ്പ, ഡോ. സല്‍മാന്‍,( ക്യാം-എറാ ക്യുറേറ്റേഴ്‌സ് )  ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്‌സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് - അമീന്‍ അഫ്‌സല്‍, ശംസുദ്ധീന്‍ എംടി, വരികള്‍ - സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അനീസ് നാടോടി, സ്റ്റീല്‍സ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീര്‍, ടൈറ്റില്‍ ഡിസൈന്‍ - പോപ്കോണ്‍, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം - സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, പിആര്‍ഒ - ആതിര ദില്‍ജിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.