ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നവംബർ ഒന്നിന് തുടങ്ങും. സതീഷ് മനോഹർ ആണ് ഛായാ ഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും  സംവിധായകനും ചേർന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ:  അനിൽ കല്ലാർ, ചമയം: ഉദയൻ നേമം. വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത്‌ വിദ്യാധർ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Chathuram Movie: ഉദ്വേ​ഗം നിറച്ച് ചതുരം ട്രെയിലർ; സിദ്ധാർത്ഥ് ഭരതൻ ചിത്രം തിയേറ്ററുകളിലേക്ക്


സിദ്ധാർഥ്‌ ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം ചതുരത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉദ്വേ​ഗം നിറച്ചുകൊണ്ടുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. സ്വാസികയുടെ ഒരു ​ഗംഭീര പെർഫോമൻസ് ചിത്രത്തിൽ കാണാൻ സാധിക്കുമെന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്. ചിത്രം നവംബർ നാലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 


Also Read: Fighter Movie: ദീപിക പദുക്കോൺ ഹൃത്വിക് റോഷൻ ചിത്രത്തിനായി ഇനിയും കാത്തിരിക്കണം; 'ഫൈറ്റർ' റിലീസ് തിയതി നീട്ടി


 


ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ചതുരം. സ്വാസികയും റോഷൻ മാത്യുവും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ ടീസറും പോസ്റ്ററും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.


റോഷൻ മാത്യു, സ്വാസ്വിക എന്നിവർക്ക് പുറമെ ശാന്തി, അലൻസിയർ, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വർമ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. 


2015ൽ കാർ അപകടത്തിൽ ചികിത്സലായിരുന്നു സിദ്ധാർഥ്, എല്ലാം ഭേദമായതിന് ശേഷം രണ്ടാമതായി ഒരുക്കുന്ന ചിത്രമാണ് ചതുരം. ചതുരത്തിന് മുമ്പ് സൗബിൻ ഷാഹീറിനെ കേന്ദ്രകഥാപാത്രമാക്കി ജിന്ന് എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചതുരത്തിന് മുമ്പ് ചിത്രീകരണം പൂർത്തിയായ ജിന്ന് ഇതുവരെ റിലീസ് ചെയ്തിട്ടില്ല.  നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക എന്നിവയാണ് സിദ്ധർഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.