Fighter Movie: ദീപിക പദുക്കോൺ ഹൃത്വിക് റോഷൻ ചിത്രത്തിനായി ഇനിയും കാത്തിരിക്കണം; 'ഫൈറ്റർ' റിലീസ് തിയതി നീട്ടി

ചിത്രത്തിൽ അനിൽ കപൂറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 05:33 PM IST
  • 2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
  • ഹൃത്വിക് റോഷനാണ് റിലീസ് തിയതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
  • സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതലെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
Fighter Movie: ദീപിക പദുക്കോൺ ഹൃത്വിക് റോഷൻ ചിത്രത്തിനായി ഇനിയും കാത്തിരിക്കണം; 'ഫൈറ്റർ' റിലീസ് തിയതി നീട്ടി

ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഫൈറ്റർ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിനായി 2024 വരെ കാത്തിരിക്കണം. 2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഹൃത്വിക് റോഷനാണ് റിലീസ് തിയതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതലെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

അനിൽ കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാർഫ്ലിക്സ് പിക്ചേഴ്സും viacom18 studiosഉം ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വിശാൽ, ശേഖർ എന്നിവരാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്. 

Also Read: Ponniyin Selvan OTT: പൊന്നിയിൻ സെൽവൻ ഒടിടിയിൽ എത്തി

 

നേരത്തെ 2023 സെപ്റ്റംബർ 28ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറും അടുത്ത വർഷം സെപ്റ്റംബർ 28നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇതെ തുടർന്നാണ് ഫൈറ്ററിന്റെ തീയതി മാറ്റിയതെന്ന് റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News