Chennai : ധനുഷിന്റെ ജഗമേ തന്തിരം (Jagame Thandhiram) ഇന്നെത്തും . നെറ്റ്ഫ്ലിക്സിലാണ് (Netflix) ചിത്രം റിലീസ് ചെയ്യുന്നത്. അർധരാത്രിയോടെ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്ക് മാത്രമേ ചിത്രം റിലീസ് ചെയ്യുകയുള്ളൂവെന്ന് അറിയിക്കുകയായിരുന്നു.   


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് ജഗമേ തന്തിരം. എന്നാൽ കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമായ (OTT Platform) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ധനുഷിന് ഇതിനോട് താത്പര്യമില്ലെന്ന് താരം മുമ്പ് തന്നെ അറിയിച്ചിരുന്നു.


ALSO READ: OTT Release Update : കാത്തിരിപ്പിന് വിരാമം ; ധനുഷ് ചിത്രം Jagame Thandhiram വും ഷെർണിയും ഈ ആഴ്ച എത്തുന്നു


തമിഴിലെ പുതുയഗ സംവിധായകരിൽ മുൻനിരയിലുള്ള കാർത്തിക് സുബ്ബരാജിന് (Karthik Subbaraj) തന്റെ രജിനി ചിത്രം പേട്ട കഴിഞ്ഞ് ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച ചിത്രമാണ് ജഗമേ തന്തിരം. ധനുഷിനൊപ്പം മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും (Aishwarya Lekshmi) ജോജു ജോർജും  പ്രധാന കഥപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ഇംഗ്ലീഷ് താരം ജെയിംസ് കോസ്മോയാണ്  ചിത്രത്തിൽ പ്രതിനായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്.


ALSO READ:  Jagame Thandhiram : ഒറിജനൽ ഗ്യാങ്സ്റ്ററായി ധനുഷ്, കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയ്ലർ


ചിത്രത്തിന്റെ ടീസറിൽ ധനുഷ് (Dhanush) അവതരിപ്പിക്കുന്ന സുരുളി എന്ന കഥപാത്രത്തിന് കോമഡിയുടെപക്ഷം കാണിച്ചപ്പോൾ ട്രെയ്ലറിൽ ഗ്യാങ്സ്റ്ററായി എത്തുന്ന മാസ് പരിവേഷമാണ് നൽകിയിരിക്കുന്നത്. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന് മാഫിയയും സുരുളിയും തമ്മിൽ ഏറ്റമുട്ടുന്നതാണ് ചിത്രമെന്ന് ട്രെയ്ലറിലുടെ ലഭിക്കുന്ന സൂചന. 


ALSO READ: Jagame Thandhiram : Dhanush ചിത്രം ജഗമേ തന്തിരത്തിന്റെ ഓഡിയോ ട്രാക്ക് നാളെയെത്തും


ലണ്ടൻ കേന്ദ്രീകരിച്ച് വളർന്ന വരുന്ന ജോജു ജോർജ് അവതരിപ്പിക്കുന്ന ശിവദോസ് എന്ന് കഥപാത്രത്തിനെതിരെ പോരാടാൻ ജെയിംസ് കോസ്മോയുടെ പീറ്ററെന്ന് ഗ്യാങ് ലീഡർ ലണ്ടണിലേക്ക് സുരളിയെ എത്തിക്കുന്നതും അതിന് ശേഷം സംഭവിക്കുന്നതുമാണ് ജഗമേ തന്തിരത്തിന്റെ പ്രമേയം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.