Chennai : നീണ്ടക്കാലത്തെ കാത്തിരിപ്പിന് ശേഷം ധനുഷ് (Dhanush) ചിത്രം ജഗമേ തന്തിരവും (Jagame Thandhiram) വിദ്യ ബാലൻ (Vidya Balan) ചിത്രം ഷെർണിയും (Sherni) പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഷെർണി ജൂൺ 18 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജഗമേ തന്തിരം അന്നേ ദിവസം തന്നെ നെറ്ഫ്ലിക്സിലും എത്തും.
തമിഴ് സിനിമ ആരാധകരിൽ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ജഗമേ തന്തിരം. തമിഴിലെ പുതുയഗ സംവിധായകരിൽ മുൻനിരയിലുള്ള കാർത്തിക് സുബ്ബരാജിന് (Karthik Subbaraj) തന്റെ രജിനി ചിത്രം പേട്ട കഴിഞ്ഞ് ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച ചിത്രമാണ് ജഗമേ തന്തിരം. ധനുഷിനൊപ്പം മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും (Aishwarya Lekshmi) ജോജു ജോർജും പ്രധാന കഥപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ഇംഗ്ലീഷ് താരം ജെയിംസ് കോസ്മോയാണ് ചിത്രത്തിൽ പ്രതിനായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്.
ALSO READ: Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത
ചിത്രത്തിന്റെ ടീസറിൽ ധനുഷ് (Dhanush) അവതരിപ്പിക്കുന്ന സുരുളി എന്ന കഥപാത്രത്തിന് കോമഡിയുടെപക്ഷം കാണിച്ചപ്പോൾ ട്രെയ്ലറിൽ ഗ്യാങ്സ്റ്ററായി എത്തുന്ന മാസ് പരിവേഷമാണ് നൽകിയിരിക്കുന്നത്. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന് മാഫിയയും സുരുളിയും തമ്മിൽ ഏറ്റമുട്ടുന്നതാണ് ചിത്രമെന്ന് ട്രെയ്ലറിലുടെ ലഭിക്കുന്ന സൂചന.
ലണ്ടൻ കേന്ദ്രീകരിച്ച് വളർന്ന വരുന്ന ജോജു ജോർജ് അവതരിപ്പിക്കുന്ന ശിവദോസ് എന്ന് കഥപാത്രത്തിനെതിരെ പോരാടാൻ ജെയിംസ് കോസ്മോയുടെ പീറ്ററെന്ന് ഗ്യാങ് ലീഡർ ലണ്ടണിലേക്ക് സുരളിയെ എത്തിക്കുന്നതും അതിന് ശേഷം സംഭവിക്കുന്നതുമാണ് ജഗമേ തന്തിരത്തിന്റെ പ്രമേയം.
ALSO READ: കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ
വിദ്യ ബാലൻ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് ഷെർണി. മെയ് 31 ന് ചിത്രത്തിന്റെ ടീസർ താരം തന്നെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമിത് മാസുകാർ ആണ്.
ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറിന്റെ വേഷത്തിലാണ് വിദ്യാ ബാലൻ എത്തുന്നത്. വാക്കി ടോക്കിയും കയ്യിൽ പിടിച്ച് കാടിനുളളിൽ നിൽക്കുന്ന ചിത്രം ചിത്രത്തിന്റെ പോസ്റ്ററായി പങ്ക് വെച്ചിരുന്നു. വിദ്യയുടെ പ്രകടനം ആസ്വദിക്കാനായി ആരാധകർ ഏറെ ആകാംഷയിലാണ്.
ALSO READ: Taapsee Pannu ചിത്രം ഹസീൻ ദിൽറുബയുടെ ട്രെയ്‌ലർ എത്തി
കോവിഡ്-19 (Covid 19) മൂലം ഷൂട്ടിംഗ് പൂർത്തിയാക്കാൻ നിരവധി തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റർ 2021 മെയ് 17 ന് വിദ്യ ബാലൻ തന്നെയാണ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചത്. ചിത്രത്തിൽ വിദ്യ ബാലനെ കൂടാതെ ശരദ് സക്സേന, മുകുൾ ചദ്ദ, വിജയ് റാസ്, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയ വൻ താരനിര കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.