OTT Release Update : Jagame Thandhiram ഇന്ന് അർധരാത്രി എത്തും ; ആകാംഷയോടെ ആരാധകർ
ധനുഷിനൊപ്പം മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജും പ്രധാന കഥപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.
Chennai : നീണ്ട കാത്തിരിപ്പിന് ശേഷം ധനുഷ് (Dhanush) ചിത്രം ജഗമേ തന്തിരം (Jagame Thandhiram) ഇന്ന് അർധരാത്രി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം. ഇതിനോടനുബന്ധിച്ച് ഇന്ന് ആരധാകർക്കായി പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
തമിഴിലെ പുതുയഗ സംവിധായകരിൽ മുൻനിരയിലുള്ള കാർത്തിക് സുബ്ബരാജിന് (Karthik Subbaraj) തന്റെ രജിനി ചിത്രം പേട്ട കഴിഞ്ഞ് ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച ചിത്രമാണ് ജഗമേ തന്തിരം. ധനുഷിനൊപ്പം മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും (Aishwarya Lekshmi) ജോജു ജോർജും പ്രധാന കഥപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ഇംഗ്ലീഷ് താരം ജെയിംസ് കോസ്മോയാണ് ചിത്രത്തിൽ പ്രതിനായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ ടീസറിൽ ധനുഷ് (Dhanush) അവതരിപ്പിക്കുന്ന സുരുളി എന്ന കഥപാത്രത്തിന് കോമഡിയുടെപക്ഷം കാണിച്ചപ്പോൾ ട്രെയ്ലറിൽ ഗ്യാങ്സ്റ്ററായി എത്തുന്ന മാസ് പരിവേഷമാണ് നൽകിയിരിക്കുന്നത്. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന് മാഫിയയും സുരുളിയും തമ്മിൽ ഏറ്റമുട്ടുന്നതാണ് ചിത്രമെന്ന് ട്രെയ്ലറിലുടെ ലഭിക്കുന്ന സൂചന.
ലണ്ടൻ കേന്ദ്രീകരിച്ച് വളർന്ന വരുന്ന ജോജു ജോർജ് അവതരിപ്പിക്കുന്ന ശിവദോസ് എന്ന് കഥപാത്രത്തിനെതിരെ പോരാടാൻ ജെയിംസ് കോസ്മോയുടെ പീറ്ററെന്ന് ഗ്യാങ് ലീഡർ ലണ്ടണിലേക്ക് സുരളിയെ എത്തിക്കുന്നതും അതിന് ശേഷം സംഭവിക്കുന്നതുമാണ് ജഗമേ തന്തിരത്തിന്റെ പ്രമേയം.
നായിക വേഷമാണ് ഐശ്വര്യ കൈകാര്യം ചെയ്യുന്നത്. വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന ജെയിംസ് കോസ്മോയുടെ ആദ്യ ഇന്ത്യൻ ചിത്രമാണ് ജഗമേ തന്തിരം.
ALSO READ: Jagame Thandhiram : Dhanush ചിത്രം ജഗമേ തന്തിരത്തിന്റെ ഓഡിയോ ട്രാക്ക് നാളെയെത്തും
ചിത്രം കഴിഞ്ഞ വർഷം മെയിൽ റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കവെയാണ് കോവിഡ് മഹാമാരിയെ തുടർന്ന് തിയറ്ററുകളെല്ലാം അടച്ചത്. തുടർന്ന് ഈ വർഷം ഇറക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം തരംഗവും ചിത്രത്തിന്റെ തിയറ്റർ റിലീസിനെ ബാധിച്ചു. അതെ തുടർന്നാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 18 റിലീസ് ചെയ്യാൻ തീരുമാനമായത്. '
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.