CHennai : ജയ് ഭീം (Jai Bhim) നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണെന്ന് സംവിധായകന്‍ എസ് ഷങ്കര്‍ (S Shankar) ഫേസ്‍ബുക്കിൽ (Facebook) കുറിച്ചു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത് സൂര്യയാണ്. ആമസോൺ പ്രൈമിൽ (Amazon Prime Videos) റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ടി ജെ ജ്ഞാനവേലാണ് . ചിത്രത്തിൽ വക്കീൽ വേഷത്തിലായിരുന്നു താരം എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"നിശബ്തമാക്കപ്പെട്ടവരുടെ ശബ്ദമാണ് ജയ് ഭിം. ചിത്രം മനുഷ്യ മനസ്സിനെ പിടിച്ച് കുലുക്കാൻ ഉതകുന്നതാണ്. സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ  റിയലിസ്റ്റിക് സമീപനവും പ്രശംസനീയമാണ്. സിനിമയ്ക്കും അഭിനയത്തിനും അപ്പുറം, സമൂഹത്തോടുള്ള നടൻ സൂര്യയുടെ പ്രതിബദ്ധതയും ചിത്രത്തിൽ വ്യക്തമാകും.  മണികണ്ഠൻ, ലിജോമോൾ തുടങ്ങി എല്ലാ അഭിനേതാക്കളും അണിയറപ്രവർത്തകരും  അഭിനയമികവ് പുലർത്തി. ശക്തമായ ഒരു സിനിമയ്ക്ക് വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു"വെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


ALSO READ: Jai Bhim in Amazon Prime: സൂര്യയുടെ ജയ് ഭീം ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി


 


1993-ൽ തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ത്രു എന്ന കഥാപാത്രമായാണ് സൂര്യ എത്തിയത്.  പ്രകാശ് രാജ്, ലിജോ മോൾ ജോസ്, രജിഷ വിജയൻ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ കേന്ദ്ര കഥാപാത്രണങ്ങളായി എത്തിയിരുന്നു.


ALSO READ:  Surya Movie Jai Bhim OTT Release: സൂര്യയുടെ ജയ് ഭീം ആമസോൺ പ്രൈമിൽ നവംബർ 2 ന് റിലീസ് ചെയ്യും


ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷൻ ഹൗസ് 2 ഡി എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാനമായും ചിത്രീകരണം നടത്തിയത്.


ALSO READ: Jai Bhim Movie Ott: ഒടിടിയിലൂടെ തരംഗം സൃഷ്ടിക്കാനായി ജയ് ഭീം വരുന്നു സൂര്യ ഇത്തവണ വക്കീൽ വേഷത്തിൽ


 സൂരറൈ പോട്ര് സ്വപ്നങ്ങളുടേയും വിജയത്തിന്റേയും കഥയായിരുന്നെങ്കിൽ വേദനയുടെ കഥയാണ് ജയ് ഭീം എന്ന് തമിഴ് സൂപ്പർസ്റ്റാർ സൂര്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക