സൂര്യയുടെ (Suriya) ഏറ്റവും പുതിയ ചിത്രം ജയ് ഭീം (Jai Bhim) ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ എത്തുന്നത്. 1993-ൽ തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ത്രു എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്.
പ്രകാശ് രാജ്, ലിജോ മോൾ ജോസ്, രജിഷ വിജയൻ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ടി.ജെ ജ്ഞ്യാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ്. ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷൻ ഹൗസ് 2 ഡി എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: Surya Movie Jai Bhim OTT Release: സൂര്യയുടെ ജയ് ഭീം ആമസോൺ പ്രൈമിൽ നവംബർ 2 ന് റിലീസ് ചെയ്യും
എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.
Also Read: Jai Bhim Movie Ott: ഒടിടിയിലൂടെ തരംഗം സൃഷ്ടിക്കാനായി ജയ് ഭീം വരുന്നു സൂര്യ ഇത്തവണ വക്കീൽ വേഷത്തിൽ
സൂരറൈ പോട്ര് സ്വപ്നങ്ങളുടേയും വിജയത്തിന്റേയും കഥയായിരുന്നെങ്കിൽ വേദനയുടെ കഥയാണ് ജയ് ഭീം എന്ന് തമിഴ് സൂപ്പർസ്റ്റാർ സൂര്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...