Chennai : സൂര്യയുടെ (Suriya) ഏറ്റവും പുതിയ ചിത്രം ജയ് ഭീമിന്റെ (Jai Bhim) ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് മുമ്പ് തന്നെ അറിയിച്ചിരുന്നു. ചിത്രം നവംബർ 2 നാണ് റിലീസ് ചെയ്യുന്നത് .  1993 ൽ  നടന്ന  യഥാർത്ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയം.



COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ 23നായിരുന്നു പുതിയ ചിത്രമായ ജയ് ഭീം ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത്. ഇതോടെ ചിത്രം ഏറെ ചർച്ചാവിഷയമായി കഴിഞ്ഞിരുന്നു. ആമസോൺ പ്രൈമിലൂടെ 2020ൽ റിലീസ് ചെയ്ത പൊൻമകൾ വന്താൽ എന്ന ചിത്രത്തിൽ ജോതികയും വക്കീലായിരുന്നു. 1993ലെ യഥാർത്ഥ കഥയാണ് ചിത്രം പറയുന്നത്. ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ത്രു എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. 


ALSO READ: Kurup Release : ഒടുവിൽ കുറുപ്പ് തീയേറ്ററിലെത്തുന്നു; റിലീസ് നവംബർ 12 ന്


പ്രകാശ് രാജ്, ലിജോ മോൾ ജോസ്, രജിഷ വിജയൻ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ടി.ജെ ജ്ഞ്യാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷൻ ഹൗസ് 2 ഡി എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ALSO READ: Marakkar Arabikadalinte Simham : മരക്കാർ തീയേറ്ററുകളിൽ തന്നെയെത്തുമെന്ന് ലിബർട്ടി ബഷീർ; 40 കോടി രൂപ അഡ്വാൻസ് നൽകി


ഇതിനോടൊപ്പം തന്നെ ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷൻ ഹൗസ് 2 ഡി എന്റർടൈൻമെന്റിൽ നിന്ന് തന്നെ ഉള്ള 3 ചിത്രങ്ങൾ കൂടി ആമസോൺ പ്രൈം വീഡിയോയിൽ മുമ്പ് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിൽ സാറ്റയർ  കോമഡി ഡ്രാമ ചിത്രമായ രാമേ ആണ്ടലും രാവണേ ആണ്ടലും സെപ്റ്റംബറിൽ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. രമ്യ പാണ്ഡ്യൻ, വാണി ഭോജൻ, മിഥുൻ മാണിക്കം, വടിവേൽ മുരുകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.


ALSO READ: Squid Game : സ്ക്വിഡ് ഗെയിം സീരീസ് നെറ്ഫ്ലിക്സിന് നൽകിയത് വമ്പൻ നേട്ടം; 4.4 മില്യൺ പേർ കൂടി നെറ്ഫ്ലിക്സിലെത്തി


 


ഉടമ്പിരപ്പ് എന്ന ഫാമിലി ഡ്രാമ  ഒക്ടോബറിലാണ് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തത്. വൻ പ്രേക്ഷക ശ്രദ്ധയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ശശികുമാർ, ജ്യോതിക, സമുദ്രക്കനി, സൂരി, കലൈയരശൻ, നിവേദിത സതീഷ്, സിദ്ധു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക