സൈജു കുറുപ്പ് നായകനായ ഭരതനാട്യം ഒടിടിയിൽ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രം തിയറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും ഒടിടിയിൽ വളരെയധികം ശ്രദ്ധ നേടി. ഇപ്പോഴിതാ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ഒരു വെബ് സീരീസും ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. 'ജയ് മഹേന്ദ്രൻ' എന്ന വെബ് സിരീസ് ആണ് സോണി ലിവിൽ എത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം സീരീസ് ആണ് 'ജയ് മഹേന്ദ്രൻ'. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സീരീസ് സംവിധാനം ചെയ്യന്നത് ശ്രീകാന്ത് മോഹനാണ്. 


Read Also: ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്!


ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകന്‍ രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്റെ' കഥയെഴുതുന്നതും സീരീസ് നിർമിക്കുന്നതും. സുഹാസിനി, മിയ, സുരേഷ് കൃഷ്‍ണ, മണിയൻപിള്ള രാജു, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്‍ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരും സീരീസിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.



രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ളതൊക്കെ സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫീസർ മഹേന്ദ്രന്റെ കഥയാണിത്. എന്നാൽ മഹേന്ദ്രനും ഇതേ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായതോടെ അയാൾക്ക് തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകും. അയാളുടെ ആശയങ്ങളും ചിന്താഗതിയും എല്ലാം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.


ജോലി സംരക്ഷിക്കുന്നതിനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കുന്നതിനുമായി പിന്നീട് 'മഹേന്ദ്രൻ' വല്ലാതെ കഷ്‍ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഇതില്‍ മഹീന്ദ്രന്‍ വിജയിക്കുമോ തോല്‍ക്കുമോ എന്നതാണ് സീരീസ് പറയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.