തിരുവനന്തപുരം: രജനീകാന്ത് നായകനായ ജയിലറിന് വമ്പൻ കളക്ഷനാണ് സംസ്ഥാനത്ത് എല്ലായിടത്തു നിന്നും ലഭക്കുന്നത്. ചിത്രം പ്രേക്ഷക പ്രതീക്ഷകൾക്കും മുകളിലെത്തിയെന്നാണ് അഭിപ്രായം. ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ വമ്പൻ മുന്നേറ്റമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരള ബോക്സോഫീസിൽ ചിത്രം ഇതുവരെ നേടിയത് 5 കോടിയാണ്. ആദ്യ ദിന  കളക്ഷൻ റിപ്പോർട്ടാണിത്. അതേസമയം തമിഴ്നാട്ടിൽ ചിത്രത്തിന് കളക്ഷൻ 90 കോടി കവിഞ്ഞതായാണ് വിവരം. വിവിധ ട്വിറ്റർ പേജുകളിൽ പങ്ക് വെച്ച വിവരമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പങ്ക് വെച്ച കണക്ക് പ്രകാരം തമിഴ്നാട്ടിൽ നിന്ന് 29.46 കോടിയും ആന്ധ്രയിൽ നിന്ന് 12.4 കോടിയും കർണ്ണാടകത്തിൽ നിന്ന് 11.92 കോടിയുമാണ് ചിത്രം നേടിയത്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് 4.23 കോടിയാണ് ലഭിച്ചത്. ഇതുവരെ 95.78 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു.


 



അതേസമയം റിലീസിന് മുൻപ് തന്നെ ചിത്രത്തിൻറെ ഒടിടി, സാറ്റലൈറ്റ്, ഒാവർ സീസ്, പ്രീ-റീലീസ് വിൽപ്പനയിൽ നിന്നായി ഇതുവരെ 123 കോടി നേടിയിട്ടുണ്ട്.തമിഴ് തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിൻറെ ആകെ ബജറ്റ് 200 കോടിയാണ്.110 കോടിയാണ് രജനികാന്തിന് ചിത്രത്തിൻറെ പ്രതിഫലം.  


മോഹൻലാൽ 8 കോടിയും, ജാക്കി ഷെറോഫ് 4 കോടിയും വാങ്ങിയെന്നാണ് റിപ്പോർട്ട്. തമന്നക്ക് 3 കോടിയും ശിവരാജ് കുമാറിന് 4 കോടിയുമാണ് നൽകിയത്.  നടി രമ്യാ കൃഷ്ണൻറെ പ്രതിഫലം 80 ലക്ഷം മാത്രമാണ്.രജനി ആരാധകർ ആവേശത്തോടെ കാത്തിരുന്ന ജയിലർ രജനിയുടെ മാത്രം തിരിച്ചുവരവല്ല, ഒരുപാട് നാളുകളായി പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന നെൽസൺ എന്ന സംവിധായകന്റെ തിരിച്ചുവരവ് കൂടിയാണ്. ബീസ്റ്റിലെ ക്ഷീണം മുഴുവനായി നെൽസൺ  തീർത്തുവെച്ചിട്ടുണ്ട് ചിത്രത്തിൽ. ഇനി ബീസ്റ്റ് എന്ന് പറഞ്ഞ് നെൽസണെ ഒരാൾ പോലും കളിയാക്കാൻ അനുവദിക്കില്ല എന്നൊരു ദൃഢ പ്രതിജ്ഞ എടുത്തതുപോലെയായിരുന്നു ചിത്രം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.