തിയേറ്ററിൽ റിലീസ് ചെയ്ത മറ്റ് സിനിമകളെയെല്ലാം പിന്നിലാക്കി തേരോട്ടം തുടരുകയാണ് ജയിലർ. രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ തിയേറ്ററുകൾ തരം​ഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ തുടങ്ങിയ ആ തരം​ഗം ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഓ​ഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം 4 ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 150 കോടിക്കടുത്ത് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 146.40 കോടിയാണ് ഇന്ത്യയിൽ നിന്നും ചിത്രം നേടിയതെന്നാണ് വിവരം. ആ​ഗോളതലത്തിൽ 300 കോടി ചിത്രം നേടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ ഓ​ഗസ്റ്റ് 15, സ്വാതന്ത്ര്യ ദിനം അവധി ദിവസമായതിനാൽ തന്നെ ബോക്സ് ഓഫീസ് കളക്ഷൻ ഇനിയും ഇരട്ടിയാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്ട്ര മാർക്കറ്റിലും 'ജയിലർ' മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 14-ന് ഇന്ത്യയിൽ 89.24 ശതമാനം ഒക്യുപെൻസി ജയിലർ രേഖപ്പെടുത്തിയതായാണ് വിവരം. 300 കോടി ക്ലബിൽ കയറുന്ന നാലാമത്തെ രജനികാന്ത് ചിത്രമാണ് ജയിലർ. എന്തിരൻ, കബാലി, എന്തിരൻ 2.0 എന്നിവയാണ് 300 കോടി ക്ലബിൽ കയറിയ മറ്റ് രജനികാന്ത് ചിത്രങ്ങൾ. 



അതേസമയം ജയിലറിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സംവിധായകനെയും താരങ്ങളെയും അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഉല​ഗനായകൻ കമൽഹാസനും രജനികാന്തിനെയും നെൽസണെയും വിളിച്ച് അഭിനനന്ദനം അറിയിച്ചു. 


Also Read: King of Kotha: വരുന്നത് കിം​ഗ് ഓഫ് കൊത്ത; 24ന് കറങ്ങി നടക്കാതെ തിയേറ്ററിൽ പോകണമെന്ന് ദുൽഖ‍ർ


 


അടിമുടി ഒരു രജനി ചിത്രമാണ് ജയിലര്‍. മാത്രമല്ല, മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മോഹന്‍ലാലിലനെ ജയിലറിൽ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രജനികാന്തിനൊപ്പമോ അതിനേക്കാള്‍ മുകളിലോ മോഹന്‍ലാല്‍ കഥാപാത്രം സ്‌കോര്‍ ചെയ്‌തെന്നാണ് ആരാധകരുടെ വാദം. ശിവരാജ് കുമാറിന്റെ പ്രകടനത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.


തമന്ന, രമ്യാ കൃഷ്ണൻ, വസന്ത് രവി, ജാക്കി ഷ്രോഫ്, സുനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനായകൻ ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായ വർമനെ അവതരിപ്പിച്ചത്. സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ശക്തമായ പിടിച്ചു നിൽക്കാൻ വിനാകന് സാധിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.