ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂപ്പർസ്റ്റാറിന്റെ ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വലിയ വിമർശനങ്ങൾ നേരിട്ട ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ്‍കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിന് ഇതിലും വലിയ വരവേൽപ്പ് ലഭിക്കാനില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അണ്ണാത്തെക്ക് ശേഷം ഏകദേശം 2 വർഷങ്ങൾക്കിപ്പുറമാണ് തലൈവരുടെ ചിത്രം തിയേറ്ററിലെത്തുന്നത്. ഒരു സൂപ്പർസ്റ്റാർ ചിത്രം എന്നതിലുപരി ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ജയിലറിന്. അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിലുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒരേ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ ലോകമെമ്പാടുമുള്ള ആരാധാകർ കടുത്ത ആകാംഷയിലാണ്. 


Also Read: Halaballoo Dance Challenge: സമ്മാനങ്ങൾ നേടാം, ഈ പാട്ടിന് ചുവടു വെക്കൂ! ഹലബല്ലൂ ഡാൻസ് ചലഞ്ചുമായി 'ആർഡിഎക്സ്'


ചിത്രത്തിന്റെ ആദ്യ പോസ്റ്റർ മുതൽ സോഷ്യൽമീഡിയ അടക്കിവാഴുന്ന കാവാലയ്യ സോം​ഗ് വരെ എല്ലാം വമ്പൻ ഹിറ്റായി. ഒപ്പം അവസാനമായി ഇറങ്ങിയ 2.15 മിനിറ്റ് ദൈർഘ്യമുള്ള ഒഫിഷ്യൽ ഷോകേസ് (ട്രെയ്ലർ) പോലും വൈറലായി. 


ഓ​ഗസ്റ്റ് 10-നാണ് ജയിലർ വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്. ഇതോടനുബന്ധിച്ച് ഏറെ കൗതുകകരമായ ഒരു കാര്യമാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ഷെയർ ചെയ്തത്. ഇതാദ്യമായി ഒരു സിനിമയുടെ റിലീസ് ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം ആ കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു.


 മാത്രമല്ല ചിത്രം കാണാൻ ഫ്രീ ടിക്കറ്റും നൽകിയിരിക്കുന്നു. യുഎൻഒ അക്വാ എന്ന സ്ഥാപനമാണ് വിചിത്രമായ ഈ തീരുമാനം എടുത്തിരിക്കുന്നത്. ചെന്നൈയ്ക്ക് പുറമേ അവരുടെ എല്ലാം ബ്രാഞ്ചിലും അവധിയാണെന്ന് അറിയിച്ചിട്ടുണ്ട്. 


Also Read: State Film Award Controversy: സംവിധായകൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നടപടി വിനയന്റെ പരാതിയിൽ


വലിയൊരു മാറ്റത്തിന്റെ പ്രതിഫലനമായാണ് കമ്പനിയുടെ ഈ തീരുമാനത്തെ കാണാൻ സാധിക്കുന്നത്. തലൈവരുടെ കടുത്ത ആരാധകരായ തങ്ങളുടെ ജീവനക്കാർ ജയിലർ കാണാനായി ലീവ് എടുത്തതിനെ തുടർന്നാണ് കമ്പനി ഇത്തരമൊരു അവധി പ്രഖ്യാപനം നടത്തിയത്. 


രജനിയുടെ 169ാമത്തെ ചിത്രമാണ് ജയിലർ. ചിത്രത്തിൽ ജാക്കി ഷറോഫ്, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, തമന്ന, യോ​ഗി ബാബു, വിനായകൻ തുടങ്ങി നിരവധി താരങ്ങളുണ്ട്. സൺ പികചേഴ്സിന്റെ ബാനറിൽ 200 കോടി ബഡ്ജറ്റിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.