രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിന്റെ ചിത്രീകരണം പൂർത്തിയായി. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രജനികാന്ത്, നെൽസൺ, തമന്ന തുടങ്ങിയവർക്കൊപ്പം സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. ഓ​ഗസ്റ്റ് 10ന് ഇനി തിയേറ്ററിൽ കാണാം എന്ന ക്യാപ്ഷനോടെയാണ് സൺ പിക്ചേഴ്സ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളികൾക്ക് ഏറെ ആവേശം പകരുന്നതായിരുന്നു ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നു എന്ന വാർത്ത. മലയാളം തമിഴ് സിനിമ ആരാധകരെ ഏറ്റവും ആവശേത്തിലാക്കി അപ്ഡേറ്റായിരുന്നു ഇത്. മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നത് എന്ന പ്രത്യേകതയും രജനി ചിത്രത്തിനുണ്ട്. മോഹൻലാലിന് പുറമെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.



മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. തമന്നയാണ് നായിക. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടയപ്പയ്ക്ക് ശേഷം രജനികാന്തും രമ്യയും വീണ്ടും ഒന്നിക്കുന്നതും ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


Also Read: Petta Rap Movie: എസ് ജെ സിനുവിന്റെ ആദ്യ തമിഴ് ചിത്രം, നായകൻ പ്രഭുദേവ; 'പേട്ട റാപ്' തുടങ്ങുന്നു


 


രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോ​ഗ്രാഫർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.