Petta Rap Movie: എസ് ജെ സിനുവിന്റെ ആദ്യ തമിഴ് ചിത്രം, നായകൻ പ്രഭുദേവ; 'പേട്ട റാപ്' തുടങ്ങുന്നു

പ്രണയം, ആക്ഷൻ, സം​ഗീതം, നൃത്തം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു കോമഡി എന്റർടെയ്നറാകും പ്രഭുദേവയും എസ്.ജെ സിനുവും ഒന്നിക്കുന്ന പേട്ട റാപ് എന്ന ചിത്രം. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 01:12 PM IST
  • പാട്ട്, അടി, ആട്ടം - റിപ്പീറ്റ് എന്നതാണ് പേട്ട റാപ് എന്ന ചിത്രത്തിന്റെ ടാ​ഗ്ലൈൻ ആയി നൽകിയിരിക്കുന്നത്.
  • പോണ്ടിച്ചേരിയും ചെന്നൈയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
  • ജൂൺ 15ന് പോണ്ടിച്ചേരിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
Petta Rap Movie: എസ് ജെ സിനുവിന്റെ ആദ്യ തമിഴ് ചിത്രം, നായകൻ പ്രഭുദേവ; 'പേട്ട റാപ്' തുടങ്ങുന്നു

മലയാളി സംവിധായകൻ എസ് ജെ സിനു ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ നായകനാകാൻ പ്രഭുദേവ. പേട്ട റാപ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്നു. ജൂൺ 15ന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങും. പ്രണയം, ആക്ഷൻ, സം​ഗീതം, നൃത്തം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു കോമഡി എന്റർടെയ്നറാകും പേട്ട റാപ്. വേദികയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. 

പാട്ട്, അടി, ആട്ടം - റിപ്പീറ്റ് എന്നതാണ് പേട്ട റാപ് എന്ന ചിത്രത്തിന്റെ ടാ​ഗ്ലൈൻ ആയി നൽകിയിരിക്കുന്നത്. പോണ്ടിച്ചേരിയും ചെന്നൈയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ജൂൺ 15ന് പോണ്ടിച്ചേരിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സിനിമയുടെ ചില ഭാ​ഗങ്ങൾ കേരളത്തിലും ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം. കാതലൻ (1994) എന്ന ചിത്രത്തിലെ പ്രഭുദേവയുടെ ഹിറ്റ് ഗാനമായ പേട്ട റാപ്പിൽ നിന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

 

ALso Read: PS 2 Ott Update: പൊന്നിയിൻ സെൽവൻ 2 ഇനി ഫ്രീയായി കാണാം; ഒടിടി സ്ട്രീമിങ് എവിടെ?

 

തേര് (2023), ജിബൂട്ടി (2021) എന്നീ മലയാള ചിത്രങ്ങളുടെ സംവിധായകനാണ് എസ്.ജെ സിനു. ദിനിൽ പികെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കും. സാൻ ലോകേഷ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഡി ഇമ്മാനാണ്. വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News