കേവലം ഒരു രജിനി ചിത്രം എന്ന പേരിൽ തിയറ്ററിൽ എത്തിയ സിനിമയാണ് ജയിലർ. സിനിമയെ കൂടുതൽ പ്രേക്ഷകളിലേക്കെത്തിക്കാൻ ചിത്രത്തിൽ അതിഥി താരങ്ങളായി മോഹൻലാലിനെയും കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിനെയും എത്തിച്ചു. എന്നാൽ ചിത്രം തിയറ്ററിലെത്തിയപ്പോൾ സിനിമയെ മുന്നോട്ട് നയിച്ചത് രജിനികാന്തും വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും ചേർന്നാണ്. വിനായകൻ ചെയ്ത വർമ്മൻ എന്ന കഥാപാത്രത്തെ മിക്ക പ്രേക്ഷകരും കയ്യിലെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജയലിറിന്റെ വിജയത്തിന് ശേഷം സിനിമയിലെ പ്രകടനത്തിന് രജിനിക്കും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും സംഗീതം ഒരുക്കിയ അനിരുദ്ധിനും ചിത്രത്തിന്റെ നിർമാതാക്കൾ ആഢംബര കാറുകൾ സമ്മാനിച്ചിരുന്നു. ഈ സമയം സിനിമയെ വേറെയൊരു തലത്തിലേക്കെത്തിച്ച വർമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് എന്ത് നൽകിയെന്ന ചോദ്യമാണ് സിനിമ ആസ്വാദകർ ജയിലറിന്റെ നിർമാണ കമ്പനിയായ സൺ പിക്ചേഴ്സിനോട് ചോദിച്ചത്. എന്നാൽ ഇപ്പോൾ സിനിമയുടെ വിജയത്തെ കുറിച്ചും ജയിലറിലേക്ക് എങ്ങനെ എത്തിച്ചേർന്നുയെന്നുമുള്ള വിനായകന്റെ പ്രതികരണം പുറത്ത് വിട്ടിരിക്കുകയാണ് സൺപിക്ചേഴ്സ്.


ALSO READ : Nadhikalil Sundari Yamuna : കണ്ടത്തിൽ കണ്ണൻ കല്യാണം കഴിക്കാൻ പോവാ.... 'നദികളിൽ സുന്ദരി യമുന' സിനിമയുടെ ടീസർ



"മനസ്സിലായോ" ജയിലറിലെ വിനായകന്റെ ഐക്കോണിക്ക് ഡയലോഗ് പറഞ്ഞുകൊണ്ടാണ് മലയാള താരം തന്റെ പ്രതികരണം പങ്കുവെക്കുന്നത്. മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി വനത്തിനുള്ള നിൽക്കുമ്പോഴാണ് ജയിലർ സിനിമയ്ക്കായിട്ടുള്ള വിളി തനിക്ക് ലഭിക്കുന്നത്. വനത്തിനുള്ളിലായതിനാൽ ഫോൺ ഓഫായിരുന്നു. പിന്നീട് ഫോൺ നോക്കിയപ്പോൾ ഒരു നമ്പരിൽ നിന്നും നിരവധി മിസ്ഡ് കോൾ ലഭിച്ചു. ആ നമ്പരിലേക്ക് തിരികെ വിളിച്ചപ്പോൾ നെൽസൺ സംവിധാനം രജിനി ചിത്രത്തിന്റെ പ്രൊഡക്ഷനിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു, രജിനി ചിത്രമാണ് പറഞ്ഞതോടെ മറ്റൊന്നു ചിന്തിച്ചില്ല. സിനിമയുടെ കഥാഗതി നെൽസൺ പറഞ്ഞു പ്രധാനവില്ലനാണ് അറിയിക്കുകയും ചെയ്തു.


ഒരിക്കൽ പോലും കാണാൻ സാധിക്കാതിരുന്ന രജിനികാന്തിനൊപ്പം അഭിനയിക്കുക എന്ന പറയുന്നത് പറഞ്ഞറിയിക്കാൻ സാധിക്കില്ല. അദ്ദേഹമാണ് തനിക്ക് എനർജി നൽകിയത്. വർമ്മൻ ഈ തലത്തിലേക്കെത്താൻ കാരണം രജിനികാന്ത് തന്നെയാണെന്നും വിനായകൻ എടുത്തു പറഞ്ഞു. തന്റെ കഥാപാത്രത്തെ കുറിച്ചാണ് സംവിധായകൻ വിവരിച്ചത്. വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം വർമ്മൻ കഥാപാത്രം ഹിറ്റായി. "സ്വപ്നത്തിൽ പോലും യോസിക്കലേ സാർ" കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത്തെ കുറിച്ച് വിനായകൻ പറഞ്ഞു, ചിത്രത്തിലെ എല്ലാ രം​ഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തത്. നെൽസണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദിയെന്നും വിനായകൻ കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.