Jana Gana Mana Release: പൃഥ്വിരാജ് - സുരാജ് കോമ്പോയിൽ ജന ഗണ മന; ഏപ്രിൽ 28ന് റിലീസ്
പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ജന ഗണ മന നിർമ്മിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ജന ഗണ മന. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏപ്രിൽ 28ന് ചിത്രം തിയറ്ററുകളിൽ എത്തും. ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഡിജോ ജോസ് ആന്റണിയാണ് ജന ഗണ മന സംവിധാനം ചെയ്യുന്നത്.
ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ജന ഗണ മന നിർമ്മിക്കുന്നത്.
Also Read: Kunjeldho OTT Release : കുഞ്ഞെൽദോയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; കൂടെ വേൾഡ് ടെലിവിഷൻ പ്രീമിയറും
ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജും സുരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. സൂപ്പർ സ്റ്റാറായി പൃഥ്വിരാജും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സുരാജും അഭിനയിച്ച ചിത്രം ഹിറ്റായിരുന്നു. ഡ്രൈവിംഗ് ലൈസൻസിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
Also Read: Radhe Shyam OTT : രാധേ ശ്യാമിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ
ഷാജി കൈലാസ് ചിത്രം കടുവ, ബ്ലെസി ചിത്രം ആടുജീവിതം, അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്നിവയാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ജോസഫിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവാണ് സുരാജിന്റെ പുതിയ പ്രോജക്ട്. പത്താംവളവിൽ ഇന്ദ്രജിത്തും സുരാജുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...