ഒരുത്തിക്ക് ശേഷം നവ്യാ നായർ കേന്ദ്ര കഥാപാത്രമായി എത്തിയ ജാനകി ജാനേ ഒടിടിയിലെത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അർധരാത്രി മുതൽ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യും. ചിത്രം ഉടൻ സ്ട്രീമിങ് തുടങ്ങുമെന്ന് അറിയിച്ചു കൊണ്ട് ഹോട്ട്സ്റ്റാർ നേരത്തെ ട്രെയിലർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ സൈജു കുറുപ്പ് ആണ് നായകൻ. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് ജാനകി ജാനേ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുത്തിയിലും സൈജു - നവ്യാ നായർ കോമ്പോ ആണ് പ്രേക്ഷകർ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിച്ചിരിക്കുകയാണ്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിച്ചത്.



ശ്യാമപ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സം​ഗീത സംവിധായകൻ. സൈജു കുറുപ്പ്, നവ്യ നായർ എന്നിവരെ കൂടാതെ ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


Also Read: Vineeth Sreenivasan: '80കളിലെ ശ്രീനിവാസന്റെ ജീവിതം പ്രചോദനം'; വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നായകന്മാർ ഇവർ


എഡിറ്റർ: നൗഫൽ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രതീന, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: സിബി മാത്യു അലക്സ്, പ്രൊഡക്ഷൻ ഡിസൈൻ: ജോതിഷ് ശങ്കർ, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ്: രഘുരാമവർമ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സഹ എഴുത്തുകാർ: അനിൽ നാരായണൻ, രോഹൻ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ് , സബ്ടൈറ്റിലുകൾ : ജോമോൾ (ഗൗരി), അസോസിയേറ്റ് ഡയറക്ടർമാർ: റെമിസ് ബഷീർ, രോഹൻ രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റിൽ: ഋഷിലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ: ഓൾഡ്മങ്ക്സ്, വിതരണം : കൽപക റിലീസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് LLP.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.