സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത് ജാൻവി കപൂറിന്റെ ചിത്രങ്ങളാണ്. ആനന്ത് അംബാനിയുടെ വിവാഹത്തിനെത്തിയ ജാൻവി കപൂറിന്‍റെ കിടിലം ചിത്രങ്ങളാണ് ശ്രദ്ധതേടുന്നത്.  ജാൻവി കപൂർ ഗോൾഡൻ ലെഹങ്ക അണിഞ്ഞാണ് വിവാഹത്തിന് എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിയും സുപ്രിയയും


ആനന്ത് അംബാനിയുടെ കല്യാണത്തിന് സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസായിരുന്നു ജാന്‍വി അണിഞ്ഞിരുന്നത്. അതുതന്നെയാണ് ചിത്രം വൈറലാകാൻ കാരണവും.  ബ്രലെറ്റ് ബ്ലൗസ് പൂർണ്ണമായും സ്വർണ്ണ ടെമ്പിൾ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. വിലയേറിയ മരതകം, മാണിക്യ കല്ലുകൾ തുടങ്ങിയവയും ഇവ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. 


Also Read: ത്രിഗ്രഹി യോഗത്താൽ ഇവർ ജൂലൈ 16 മുതൽ പൊളിക്കും, നിങ്ങളും ഉണ്ടോ?


 


താരം ധരിച്ചിരുന്നത് ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്‍റെ കസ്റ്റം-മെയ്ഡ് ലെഹങ്കയാണ്. അമി പട്ടേൽ ആണ് സ്റ്റൈലിസ്റ്റ്. 
കല്ലുകൾ പതിച്ച ചോക്കർ നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുമാണ് ജാൻവി അണിഞ്ഞിരുന്നത്. ഈ ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 


Also Read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതൊക്കെ സൂപ്പറാ...!


 


ശരിക്കും പറഞ്ഞാൽ അനന്ത് അംബാനിയുടെ വിവാഹദിനത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഇഷ അംബാനി തന്നെയാണ്. അപൂർവമായ മൾട്ടി- കളർ ഡയമണ്ട് നെക്ലേസ് അണിഞ്ഞ ഇഷ ചടങ്ങിലെ മുഖ്യാകർഷണമായിരുന്നു. കാന്തിലാൽ ഛോട്ടാലാൽ രൂപകല്പന ചെയ്ത ഗാർഡൻ ഓഫ് ലവ് എന്ന് പേരിട്ടിരിക്കുന്ന ഒരു മാലയാണ് ഇഷ അണിഞ്ഞിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.