2024-ലെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയർ എൻടിആറിന്റെ 'ദേവര' പ്രഖ്യാപനം മുതലേ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഷൂട്ടിംഗ് ലൊക്കേഷനിൽനിന്നുള്ള ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ നായികയായ ബോളിവുഡ് താരം ജാൻവി കപൂറിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്കം എന്ന തനി നാടൻ പെൺകുട്ടിയായാണ്‌ ചിത്രത്തിൽ ജാൻവി എത്തുന്നത്. ദാവണിയുടുത്ത് കുസൃതി ഭാവത്തിൽ നിൽക്കുന്ന ജാൻവിയുടെ ചിത്രം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒരു പ്രധാന വേഷം അഭിനയിക്കുന്നുണ്ട്.


ALSO READ: എട്ട് വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തരംഗമായി 'റമ്പാൻ' മോഷൻ പോസ്റ്റർ


യുവസുധ ആർട്സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. ബിഗ്‌ ബജറ്റിൽ ഒരുങ്ങുന്ന, താരപ്രകടനങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള ഈ ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രിൽ അഞ്ചിന് പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ മുൻപ് അറിയിച്ചിരുന്നു.


സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ അണിയറയിലും പ്രവർത്തിക്കുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. പിആർഒ- ആതിര ദിൽജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.