ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്റെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്. സെപ്റ്റംബർ 7ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. യു/എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് ഏഴ് മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. 2 മണിക്കൂർ 49 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മഹത്യയുടെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന രംഗത്തിൽ മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു കൂട്ടം മാറ്റങ്ങളും നിർമ്മാതാക്കൾ നിർദ്ദേശിച്ചു. മറ്റൊന്ന്, തലയറുത്ത ശരീരം കാണിക്കുന്ന ദൃശ്യപരമായ ഗ്രാഫിക് രംഗങ്ങൾ നീക്കം ചെയ്തതാണ്. ​ഗ്രാഫിക്സിലൂടെ കാണിച്ചിരിക്കുന്ന തലയറുത്ത ശരീരത്തിന്റെ ദൃശ്യങ്ങൾ മാറ്റാണമെന്നും നിർദ്ദേശമുണ്ട്. രാഷ്ട്രപതിയെ കുറിച്ചുള്ള പരാമർശങ്ങൾക്ക് രാഷ്ട്രത്തലവൻ (Head Of State) എന്നും ചില സംഭാഷണങ്ങളിലും മാറ്റങ്ങൾ ഉണ്ടാകും.



അമേരിക്കയിൽ ഇതിനോടകം ജവാന്റെ അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ചതായാണ് റിപ്പോർട്ട്. 367 ഇടങ്ങളിൽ നിന്ന് $151,000 വിലയുള്ള 9,700 ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞുവെന്നാണ് വിവരം. സിനിമയുടെ റിലീസിന് മുന്നോടിയായി സ്‌ക്രീനിംഗ് ലൊക്കേഷനുകളും ഷോകളുടെ എണ്ണവും വർദ്ധിപ്പിക്കും. നോർത്ത് അമേരിക്കയിൽ ആദ്യ ദിനം തന്നെ ഷാരൂഖിന്റെ പഠാൻ 1.85 മില്യൺ ഡോളർ നേടിയിരുന്നു.


Also Read: Jai Ganesh Movie: 'വിവാദങ്ങൾക്ക് മുൻപേ രജിസ്റ്റർ ചെയ്തു'; ടൈറ്റിൽ പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി രഞ്ജിത്ത് ശങ്കർ


ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, സന്യ മൽഹോത്ര, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗംഭീരമായ ഒരു ക്യാമിയോ റോളില്‍ ദളപതി വിജയ് എത്തുന്നുവെന്ന റിപ്പോർട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതൽ വിജയ് ജവാനിൽ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത് എന്ന റിപ്പോർട്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. സിനിമയുടെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കിയിരുന്നു. അറ്റ്‌ലിയുടെ കന്നി ബോളിവുഡ് ചിത്രമാണ് ജവാന്‍. റിപ്പോർട്ടുകൾ പ്രകാരം ഇരട്ട വേഷത്തിലാണ് ഷാരൂഖ് ജവാനിൽ എത്തുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ​ഗൗരി ​ഖാനാണ് ജവാൻ നിർമിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.